മുംബൈ: വിപണിയിലെ ആദ്യ മണിക്കൂറുകളില്‍ ഇന്ത്യന്‍ രൂപ സമ്മര്‍ദ്ദത്തില്‍. ആദ്യ മണിക്കൂറുകളില്‍ 22 പൈസ മൂല്യം ഇടിഞ്ഞ് ഡോളറിനെതിരെ 70.13 എന്ന നിലയിലാണ് ഇന്ത്യന്‍ രൂപ.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസം വ്യാപാരം അവസാനിക്കുമ്പോള്‍ ഡോളറിനെതിരെ 69.91 എന്ന നിലയിലായിരുന്നു ഇന്ത്യന്‍ രൂപയുടെ മൂല്യം. അമേരിക്ക-ചൈന വ്യാപാര യുദ്ധമാണ് പ്രധാനമായും ഇന്ത്യന്‍ രൂപയ്ക്ക് ഭീഷണിയാകുന്നത്. 


അതേസമയം, കഴിഞ്ഞ ദിവസം ഉയര്‍ത്തിയ തീരുവ കൂടാതെ ശേഷിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്കും നികുതി ഉയര്‍ത്തുമെന്ന അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ പ്രഖ്യാപനമാണ് വിനിമയ വിപണിയില്‍ രൂപ അടക്കമുളള ഏഷ്യന്‍ കറന്‍സികള്‍ക്ക് ഭീഷണിയായതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. ഇന്ന് 69.7 മുതല്‍ 70.50 വരെ നിരക്കില്‍ രൂപ നിലകൊള്ളുമെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തല്‍.