Russia - Ukraine War : റഷ്യ - യുക്രൈൻ യുദ്ധം ആരംഭിച്ചു; ഇന്ധന വില കുത്തനെ ഉയർന്നേക്കും
ഇന്ത്യയെ സംബന്ധിച്ച് ഇത് വളരെയധികം ആശങ്ക സൃഷ്ടിക്കുന്ന കാര്യമാണ്. ഇന്ത്യയിൽ ആകെ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ 85 ശതമാനത്തിൽ അധികവും ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്.
New Delhi : റഷ്യ - യുക്രൈൻ യുദ്ധം ആരംഭിച്ചതോടെ രാജ്യത്തും ആശങ്ക. യുദ്ധത്തെ തുടർന്ന് രാജ്യത്ത് ഇന്ധന വില വൻ തോതിൽ ഉയരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനിടെ ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 100 ഡോളര്‍ കടന്നിരുന്നു. ഇന്ത്യയെ സംബന്ധിച്ച് ഇത് വളരെയധികം ആശങ്ക സൃഷ്ടിക്കുന്ന കാര്യമാണ്. ഇന്ത്യയിൽ ആകെ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ 85 ശതമാനത്തിൽ അധികവും ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്.
രാജ്യത്ത് ഇന്ധന വില മാറ്റമില്ലാത്ത തുടരാൻ ആരംഭിച്ചിട്ട് 100 ദിവസങ്ങൾ കടന്നിട്ടുണ്ട്. വിദഗ്തർ അഭിപ്രായപ്പെടുന്നത് അനുസരിച്ച് നിലവിൽ ഇന്ത്യയിൽ അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് ഇന്ധന വില മാറ്റമില്ലാതെ തുടരുന്നത്. എന്നാൽ രാജ്യത്തും ഇന്ധന വില ഉടൻ വർധിക്കാൻ ആരംഭിക്കുമെന്നാണ് കരുതുന്നത്. സാധാരണയായി അന്താരാഷ്ട്ര എണ്ണ വിലയ്ക്ക് അനുസരിച്ചാണ് ഇന്ത്യയിലും എന്ന വില തിട്ടപ്പെടുത്തുന്നത്. അതിനാൽ തന്നെ ഇന്ത്യയിൽ ഉടൻ ഇന്ധന വില വർധിക്കാൻ ആരംഭിക്കും.
ALSO READ: Fuel Price Hike : റഷ്യ - ഉക്രെയിൻ യുദ്ധ ഭീതി; ഇന്ധന വിലയുടെ കാര്യത്തിൽ നെഞ്ചിടിപ്പ്
നിലവിൽ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില 100 ഡോളറിന്റെ അടുത്ത് എത്തി കഴിഞ്ഞു. ഇതിന് മുമ്പ് 2014 - ലായിരുന്ന ക്രൂഡ് ഓയിൽ വില കുതിച്ച് ഉയർന്നിരുന്നത്. ഇപ്പോൾ ആറ് വർഷത്തിന് ശേഷം ക്രൂഡ് ഓയിൽ വില 100 ഡോളറിലേക്ക് എത്തുകയാണ്. അതേസമയം വിദഗ്ദ്ധരുടെ അഭിപ്രായം അനുസരിച്ച് ക്രൂഡ് ഓയിൽ വില ഇനിയും ഉയരും. ഇതിന് കാരണം, യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള ആകെ ക്രൂഡ് ഓയിലിന്റെ മൂന്നിലൊന്നും നൽകുന്നത് റഷ്യയിൽ നിന്നാണെന്നുള്ളത് കൊണ്ടാണ്. അതിനാൽ തന്നെ യുദ്ധം ആരംഭിച്ച സാഹചര്യത്തിൽ ക്രൂഡ് ഓയിലിന്റെ വില ഇനിയും വർധിക്കും.
ALSO READ: Russia-Ukraine war News: 5 റഷ്യൻ യുദ്ധവിമാനങ്ങളും ഒരു ഹെലികോപ്റ്ററും വെടിവച്ചിട്ടതായി യുക്രൈൻ
കണക്കുകൾ അനുസരിച്ച് ആഗോള തലത്തിൽ ഉപയോഗിക്കുന്ന ക്രൂഡ് ഓയിലിന്റെ പത്ത് ശതമാനവും ഉത്പാദിപ്പിക്കുന്നത് റഷ്യയിൽ നിന്നാണ്. യുദ്ധ സമാനമായ സാഹചര്യം നിലവിൽ വരികെയും, റഷ്യയുടെ മുകളിൽ ആഗോളതലത്തിൽ ഉപരോധം വരികെയും ചെയ്യുകയാണെങ്കിൽ, ആഗോളതലത്തിൽ ക്രൂഡ് ഓയിലിന് വൻ ക്ഷാമം നേരിടും. ഇതും ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.
എന്നാൽ റഷ്യയിൽ നിന്ന് ഇന്ത്യ വാങ്ങുന്ന എണ്ണയുടെ അളവ് വളരെ കുറവാണ്. എന്നാൽ അന്താരഷ്ട്ര തലത്തിൽക് അസംസ്‌കൃത എണ്ണയ്ക്ക് വര്ധനവുണ്ടായാൽ അത് ഉറപ്പായും ഇന്ത്യയെയും ബാധിക്കും. 2021 നവംബറിന് ശേഷം 30 ശതമാനത്തിലധികമാണ് എണ്ണവിലയില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുള്ളത്. എണ്ണവിലയെ മാത്രമല്ല സ്വര്‍ണവിലയേയും റഷ്യ-യുക്രൈൻ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. ആഗോള വിപണിയില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് 1.1% ഉയര്‍ന്ന് ഔണ്‍സിന് 1,932 ഡോളര്‍ നിലവാരത്തിലെത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...