Russia-Ukraine war News: 5 റഷ്യൻ യുദ്ധവിമാനങ്ങളും ഒരു ഹെലികോപ്റ്ററും വെടിവച്ചിട്ടതായി യുക്രൈൻ

Russia-Ukraine war News: യുക്രൈനുമായുള്ള സംഘർഷത്തിനിടയിൽ ആക്രമണം നടത്തി റഷ്യ രംഗത്ത്. 

Written by - Zee Malayalam News Desk | Last Updated : Feb 24, 2022, 12:57 PM IST
  • സംഘർഷത്തിനിടയിൽ യുദ്ധ കാഹളവുമായി റഷ്യ രംഗത്ത്
  • റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കീവിൽ സ്‌ഫോടനങ്ങൾ തുടർച്ചയായി നടക്കുന്നതായിട്ടാണ് വിവരം
Russia-Ukraine war News: 5 റഷ്യൻ യുദ്ധവിമാനങ്ങളും ഒരു ഹെലികോപ്റ്ററും വെടിവച്ചിട്ടതായി യുക്രൈൻ

മോസ്‌കോ: Russia-Ukraine war News Updates: യുക്രൈനുമായുള്ള സംഘർഷത്തിനിടയിൽ യുദ്ധ കാഹളവുമായി റഷ്യ രംഗത്ത്. പ്രതിരോധത്തിന് മുതിരരുതെന്നും ആയുധം താഴെവച്ച് കീഴടങ്ങണമെന്നും യുക്രെയിൻ സൈന്യത്തോട് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read: Russia Ukraine crisis:ലോകത്തെ ഭീതിയിലാക്കുന്ന സൈനീക ശക്തി, റഷ്യയും യുക്രൈനും നേർക്കു നേർ എത്തുമ്പോൾ

യുക്രൈൻ തലസ്ഥാനമായ കീവിൽ റഷ്യ ആക്രമണം (Russia Ykraine War) തുടങ്ങിയ വിവരം വിവിധ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കീവിൽ സ്‌ഫോടനങ്ങൾ തുടരെ തുടരെ നടക്കുന്നതായിട്ടാണ് വിവരം. ഇതിനിടയിൽ ലുഹാൻസ്ക് മേഖലയിൽ അഞ്ച് റഷ്യൻ വിമാനങ്ങളും ഒരു റഷ്യൻ ഹെലികോപ്റ്ററും യുക്രൈൻ വെടിവച്ചിട്ടതായും റിപ്പോർട്ടുണ്ട്.

 

Also Read: Russia-Ukraine War News: ഒടുവിൽ യുദ്ധ കാഹളം; യുക്രൈയിനെതിരെ ആക്രമണം തുടങ്ങി റഷ്യ; തലസ്ഥാനമായ കീവിൽ സ്‌ഫോടനങ്ങൾ

ഇത് അപകടകരമായ സാഹചര്യമെന്നും നയതന്ത്ര തലത്തിൽ പ്രശ്നത്തിന് പരിഹാരം കാണണമെന്നും  ഇന്ത്യ പ്രതികരിച്ചു.  രക്തച്ചൊരിച്ചിൽ ഉണ്ടായാൽ അതിന്റെ ഉത്തരവാദിത്തം യുക്രൈനിന്നാണെന്ന് പുടിൻ നേരത്തെ വ്യക്തമാക്കിയിരുന്നു.  

നാറ്റോ വിപുലീകരണത്തിന് യുക്രൈയ്നെ പങ്കാളിയാക്കുന്നത് അംഗീകരിക്കില്ലയെന്നും.യുക്രൈയ്നിൽ സൈനിക നടപടി അനിവാവാര്യമാണെന്നും. റഷ്യൻ നീക്കത്തിനെതിരെ ബാഹ്യ ശക്തികൾ ഇടപെട്ടാൽ പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്നും പുടിൻ അറിയിച്ചു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News