വമ്പൻ പ്രഖ്യാപനങ്ങൾക്ക് സാധ്യത: റഷ്യൻ പ്രധാനമന്ത്രി ഇന്ത്യയിൽ, വിവിധ മേഖലകളിൽ റഷ്യൻ സഹകരണം ഉറപ്പാക്കുക ലക്ഷ്യം
എല്ലാവര്‍ഷും നടക്കാറുള്ള ഇന്ത്യ- റഷ്യൻ വാര്‍ഷിക ഉച്ചകോടി കോവിഡ് വ്യാപനം മൂലം കഴിഞ്ഞ വര്‍ഷം നടത്താന്‍ കഴിഞ്ഞിരുന്നില്ല.
ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി റഷ്യൻ (Russia) വിദേശകാര്യമന്ത്രി സെര്‍ജി ലാവ് റോവ് ഇന്ത്യയിലെത്തി. ഇന്ത്യ റഷ്യ ബന്ധം ശക്തമാക്കാൻ വിവിധ വകുപ്പുകളുമായി അദ്ദേഹം ചർച്ച നടത്തുമെന്നാണ് സൂചന. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയ കക്ഷി ബന്ധം,വ്യാപാര മേഖല,സൈനീക സഹകരണം എന്നിവ മെച്ചപ്പെടുത്താൻ വേണ്ടുന്നതായിരിക്കം ചർച്ച കൊണ്ട് ഉദ്ദേശിക്കുന്നത്.
കേന്ദ്രവിദേശ കാര്യമന്ത്രി എസ്.ജയശങ്കറാണ് (S Jayasankar) സെർജി ലാവ് റോവിനെ സ്വീകരിച്ചത്. റഷ്യയും ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാനുള്ള ചര്‍ച്ചകള്‍ നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രതിരോധ രംഗത്തും ബഹിരാകാശ ഗവേഷണ രംഗത്തും ഇന്ത്യയും റഷ്യയും നേരത്തെ തന്നെ പങ്കാളിത്തമുള്ള രാജ്യങ്ങളാണ്. പ്രതിരോധ- ബഹിരാകാശ മേഖലകളില്‍ നിര്‍ണായക ചര്‍ച്ചകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
എല്ലാവര്‍ഷും നടക്കാറുള്ള ഇന്ത്യ- റഷ്യൻ വാര്‍ഷിക ഉച്ചകോടി കോവിഡ് (Covid) വ്യാപനം മൂലം കഴിഞ്ഞ വര്‍ഷം നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് റഷ്യന്‍ വിദേശകാര്യ മന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം.
ALSO READ : Mumbai Lockdown : മുംബൈ സമ്പൂര്‍ണ ലോക്ഡൗണിലേക്ക്? ഇന്ന് പ്രഖ്യാപനം ഉണ്ടായേക്കും
20 തവണയാണ് ഇന്ത്യ-റഷ്യ വാർഷിക സമ്മേളനം ഇത് വരെ നടന്നിട്ടുള്ളത്. പ്രതിരോധം,വാണിജ്യം,വിദേശകാര്യം എന്നിവയിലടക്കം റഷ്യയുടെ സഹകരണം കൂടി ഇന്ത്യക്ക് ലഭിച്ചാൽ അത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. ആദ്യം മുതൽ റഷ്യ ഇന്ത്യക്ക് സഹകരണം നൽകി പോന്നിരുന്ന രാജ്യമാണെന്നതും റഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തിൻറെ പ്രാധാന്യം കൂട്ടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...