ഹൈദരാബാദ്: ചൊവ്വാഴ്ച രാവിലെ റഷ്യയിൽ നിന്നെത്തിയ aeroflot വിമാനം ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. ശേഷം ഇന്ത്യയിൽ നിന്നും  മടങ്ങിയത് 50 ടൺ മരുന്നുമായിട്ടാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നലെ പുലർച്ചെയാണ് 50 ടൺ മരുന്നും വാക്സിനുകളുമായി വിമാനം ഹൈദരാബാദിൽ നിന്നും മോസ്കോയിലേക്ക് പറന്നുയറന്നത്.  റഷ്യൻ ഫെഡറേഷന്റെ ഏറ്റവും വലിയ വിമാനമാണിത്.  


Also read: വിശാഖപട്ടണം വിഷ വാതക ചോര്‍ച്ച: മരണ സംഖ്യ ഉയരുന്നു; നിരവധി പേരുടെ നില ഗുരുതരം!


ആദ്യമായാണ് റഷ്യയുടെ കൊമേഴ്ഷ്യൽ ബി 77 പാസഞ്ചർ ടു കാർഗോ വിമാനം ഇവിടെ മരുന്നുകൾ കൊണ്ടുപോകുന്നതിനായി എത്തുന്നതെന്ന് ജിഎംആർ വിമാനത്താവള വക്താവ് അറിയിച്ചു.  


നിലവിൽ കൊറോണ ബാധയെ തുടർന്നുള്ള lock down ഏർപ്പെടുത്തിയിരിക്കുന്നതിനാൽ   ഈ വിമാനങ്ങളുടെ സർവീസ് നിർത്തിവച്ചിരിക്കുകയാണ്.