വിശാഖപട്ടണം:ആന്ധ്രാപ്രദേശിലെ കെമിക്കല്‍ ഫാക്ടറിയില്‍ ഉണ്ടായ വിഷവാതക ചോര്‍ച്ചയില്‍ ഒരു കുട്ടിയടക്കം ആറുപേര്‍ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. എട്ട് പേര്‍ മരിച്ചതായി ചില റിപ്പോര്‍ട്ടുകള്‍ ഉണ്ട്,80 പേര്‍ ഇപ്പോള്‍ വെന്റിലേറ്ററില്‍ കഴിയുകയാണ്.
വിഷവാതകം ശ്വസിച്ച് ശാരീരിക അസ്വസ്ഥത അനുഭവപെട്ട നൂറ് കണക്കിന് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആര്‍.ആര്‍ വെങ്കിടപുരത്തെ എല്‍ജി പോളിമര്‍ ഫാക്ടറിയില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വാതക ചോര്‍ച്ചയുണ്ടായത്. ലോക്ക്ഡൌണിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ഫാക്ടറി കഴിഞ്ഞ ദിവസമാണ് തുറന്നത്.
ഫാക്ടറയുടെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ വിഷ വാതകം വ്യാപിച്ചതായാണ് വിവരം. ആളുകള്‍ വീടിന് പുറത്തിറങ്ങരുത് എന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമീപത്തെ 20 ഗ്രാമങ്ങള്‍ ഒഴിപ്പിക്കുകയാണ്,നിരവധി പേരാണ് വിഷവാതകം ശ്വസിച്ച് ബോധരഹിതരായത്.
രാവിലെ ആറു മണിയോടെ വിഷവാതക ചോര്‍ച്ച തടയാനായെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ പലരും ഉറങ്ങിക്കിടക്കുകയായിരുന്നു,മിക്കവരും വിഷവാതകം ശ്വസിച്ചാണ് ഉറക്കം ഉണര്‍ന്നത്.ദേശീയ ദുരന്ത നിവാരണ സേന സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്,
Also Read:വിശാഖപട്ടണത്ത് വിഷ വാതക ചോര്‍ച്ച;മൂന്ന് പേര്‍ മരിച്ചു;നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍!
വാതക ചോര്‍ച്ചയെ തുടര്‍ന്ന് അന്തരീക്ഷത്തില്‍ പുകയും ശ്വാസ തടസവും അനുഭവ പെട്ടതിനെ തുടര്‍ന്ന് പലരും വീടുകളില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു.
പുലര്‍ച്ചെയുണ്ടായ വാതക ചോര്‍ച്ച ഒട്ടേറെപ്പേര്‍ ബോധ രഹിതരായി വീടുകളിലും തെരുവുകളിലും കിടന്നതോടെയാണ് പുറത്തറിയുന്നത്. സംഭവത്തില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗ്മോഹന്‍ റെഡ്ഡി അന്വേഷണത്തിന് ഉത്തരവ് ഇട്ടിട്ടുണ്ട്.