ശബരിമല പ്രതിഷേധങ്ങൾക്കെതിരെ സുബ്രഹ്മണ്യൻ സ്വാമി
ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീം കോടതി നടത്തിയ ചരിത്രവിധിയില്‍ പ്രതിക്ഷേധിക്കുന്നവര്‍ക്കെതിരെ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി.
ന്യൂഡൽഹി: ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീം കോടതി നടത്തിയ ചരിത്രവിധിയില്‍ പ്രതിക്ഷേധിക്കുന്നവര്‍ക്കെതിരെ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി.
സുപ്രീംകോടതിയുടെതാണ് വിധി. എന്നാൽ ഇത് പാരമ്പര്യത്തിന്‍റെ ഭാഗമാണെന്നാണ് പ്രതിഷേധക്കാരുടെ വാദം. മുത്തലാക്കും അത്തരത്തിലുള്ളതാണ്. മുത്തലാക്ക് നിരോധനത്തെ പിന്തുണക്കുന്നവരാണ് ഇപ്പോൾ സമരവുമായി തെരുവിലിറങ്ങിയതെന്നും സുബ്രഹ്മണ്യൻ സ്വാമി തന്‍റെ ട്വിറ്ററിൽ പറഞ്ഞു.
കൂടാതെ, ഹിന്ദുക്കളിലെ നവോത്ഥാന ചിന്താഗതിക്കാരും പിന്തിരിപ്പൻ ചിന്താഗതിയുള്ളവരും തമ്മിലുള്ള പോരാട്ടമാണ് കേരളത്തിൽ ഇപ്പോള്‍ നടക്കുന്നത്. ഭരണഘടനാപരമായ സുപ്രീം കോടതി വിധിക്കെതിരെയാണ് കേരളത്തിൽ നടക്കുന്ന പ്രതിഷേധങ്ങളെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു. നിയമത്തിന് മുന്നിൽ എല്ലാവരും സമൻമാരാണ്. ഇക്കാര്യം നമ്മൾ അംഗീകരിക്കണമെന്നും സുബ്രഹ്മണ്യൻ സ്വാമി അഭിപ്രായപ്പെട്ടു.
അതേസമയം, സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിക്ഷേതം ശക്തമാവുകയാണ്. നിലയ്ക്കല്‍ ഇപ്പോഴും സംഘര്‍ഷഭരിതമാണ്.