Rajasthan Election 2023: സച്ചിൻ പൈലറ്റ് നാമനിർദേശ പത്രിക സമർപ്പിച്ചു, ഒപ്പം ഒരു രഹസ്യംകൂടി പുറത്തായി!! 


COMMERCIAL BREAK
SCROLL TO CONTINUE READING

Rajasthan Assembly Election 2023: മുൻ രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് ടോങ്ക് നിയമസഭാ മണ്ഡലത്തിൽ നിന്ന് നാമനിർദേശ പത്രിക സമർപ്പിച്ചു. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുമ്പ് പൈലറ്റ് ഭൂതേശ്വർ മഹാദേവ് ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി. 


Also Read:  Assembly Elections 2023: നവംബർ 7 മുതൽ നവംബർ 30 വൈകുന്നേരം വരെ എക്‌സിറ്റ് പോളുകൾ നിരോധിച്ചു 
 


ക്ഷേത്ര ദര്‍ശനത്തിന് ശേഷം തന്‍റെ അനുയായികൾക്കൊപ്പം ബഡാ കുവാനിൽ നിന്ന് ടോങ്ക് സിറ്റിയിലെ പട്ടേൽ ചൗക്കിലേക്ക് റാലി നടത്തിയാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്.  പൈലറ്റ് രാജസ്ഥാനിലെ ജനപ്രിയനായ നേതാവാണ്, അദ്ദേഹത്തിന്‍റെ നാമനിർദ്ദേശം കോൺഗ്രസ് പാർട്ടിക്ക് വലിയ ഉത്തേജനമായി കണക്കാക്കപ്പെടുന്നു. 


Also Read:  Venus Transit 2023: ദീപാവലിക്ക് ശേഷം, ഈ രാശിക്കാർക്ക് സുവർണ്ണകാലം!! കരിയറിലും ബിസിനസ്സിലും നേട്ടം കൊയ്യും 
 
നിലവിൽ രാജസ്ഥാനില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. എന്നിരുന്നാലും, തിരഞ്ഞെടുപ്പിൽ വിജയിക്കുകയും രാജസ്ഥാനിൽ കോൺഗ്രസ്  വീണ്ടും അധികാരത്തിലെത്തുകയും ചെയ്യുമെന്ന ആത്മവിശ്വാസത്തിലാണ് സച്ചിന്‍ പൈലറ്റ്. 200 അംഗ രാജസ്ഥാൻ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നവംബർ 25 നും വോട്ടെണ്ണൽ ഡിസംബർ 3 നും നടക്കും.


Also Read:  Saturn Direct 2023: ശനിയുടെ സഞ്ചാരമാറ്റം, ഈ 3 രാശിയിലുള്ളവർ ജാഗ്രത പാലിക്കുക 


അതേസമയം, രാജസ്ഥാനില്‍ തിരഞ്ഞടുപ്പ് ആവേശത്തിനിടെ സച്ചിൻ പൈലറ്റ് സാറാ അബ്ദുള്ള വിവാഹമോചനം ദേശീയ ശ്രദ്ധ നേടിയിരിയ്ക്കുകയാണ്. യഥാർത്ഥത്തിൽ, സച്ചിൻ പൈലറ്റും ഭാര്യ സാറ അബ്ദുള്ളയും വിവാഹമോചിതരായി . സച്ചിൻ പൈലറ്റ് സമര്‍പ്പിച്ച തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.  


Also Read:  Saturn Direct 2023: ശനിയുടെ സഞ്ചാരമാറ്റം, ഈ 3 രാശിയിലുള്ളവർ ജാഗ്രത പാലിക്കുക 
 
കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റും സാറ അബ്ദുള്ളയും 2004 ജനുവരിയിലാണ്  വിവാഹിതരായത്. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ മകളും ഒമർ അബ്ദുള്ളയുടെ സഹോദരിയുമാണ് സാറാ അബ്ദുള്ള.  19 വർഷം മുമ്പ് 2004 ജനുവരിയിലാണ് സാറയും സച്ചിനും വിവാഹിതരായത്. അബ്ദുള്ളയുടെ വീട്ടുകാർ ആദ്യം ഈ വിവാഹത്തിന് എതിരായിരുന്നെങ്കിലും പിന്നീട് അവർ സമ്മതിച്ചു.


നാമനിർദ്ദേശപത്രികയ്ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണ് സച്ചിൻ പൈലറ്റ് ഭാര്യയുടെ പേരിന് മുന്നിൽ 'ഡിവോഴ്സ്' എന്ന് എഴുതിയിരിക്കുന്നത് . 


നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് ശേഷം സച്ചിൻ പൈലറ്റ് പാർട്ടിയിലെ ‘പോരാട്ടം’ സംബന്ധിച്ച ചോദ്യം തള്ളിക്കളഞ്ഞു. പാര്‍ട്ടിയില്‍ ഭിന്നതയോ നീരസമോ ഇല്ല, എല്ലാ പാർട്ടി നേതാക്കളും ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിടും, സംസ്ഥാനത്ത് കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.