Assembly Elections 2023: നവംബർ 7 മുതൽ നവംബർ 30 വൈകുന്നേരം വരെ എക്‌സിറ്റ് പോളുകൾ നിരോധിച്ചു

Assembly Elections 2023:  നവംബര്‍ മാസത്തില്‍ 5 സംസ്ഥാനങ്ങളിലാണ് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ ഡിസംബർ 3ന് നടക്കും. 

Written by - Zee Malayalam News Desk | Last Updated : Oct 31, 2023, 10:18 PM IST
  • നവംബർ 7 ന് രാവിലെ 7 മണി മുതൽ നവംബർ 30 ന് വൈകുന്നേരം 6:30 വരെ നിരോധനം പ്രാബല്യത്തിൽ തുടരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
Assembly Elections 2023: നവംബർ 7 മുതൽ നവംബർ 30 വൈകുന്നേരം വരെ എക്‌സിറ്റ് പോളുകൾ നിരോധിച്ചു

Assembly Elections 2023: നവംബര്‍ മാസത്തില്‍ നടക്കാനിരിയ്ക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് നവംബർ 7 മുതൽ നവംബർ 30 ന് വൈകുന്നേരം വരെ എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രസിദ്ധീകരിക്കുന്നതും പരസ്യപ്പെടുത്തുന്നതും ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (ECI) നിരോധിച്ചു. 

Also Read:  Venus Transit 2023: ദീപാവലിക്ക് ശേഷം, ഈ രാശിക്കാർക്ക് സുവർണ്ണകാലം!! കരിയറിലും ബിസിനസ്സിലും നേട്ടം കൊയ്യും 
 
നവംബർ 7 ന് രാവിലെ 7 മണി മുതൽ നവംബർ 30 ന് വൈകുന്നേരം 6:30 വരെ നിരോധനം പ്രാബല്യത്തിൽ തുടരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.  

Also Read:  Saturn Direct 2023: ശനിയുടെ സഞ്ചാരമാറ്റം, ഈ 3 രാശിയിലുള്ളവർ ജാഗ്രത പാലിക്കുക 

വോട്ടർമാർ വോട്ട് ചെയ്‌ത ഉടൻ തന്നെ അവരുടെ പ്രതികരണങ്ങളെ അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പ് ഫലം പ്രവചിക്കാൻ മാധ്യമ സംഘടനകളും സർവേ ഏജൻസികളും നടത്തുന്ന ഒരു സര്‍വേയാണ് എക്‌സിറ്റ് പോൾ. എക്‌സിറ്റ് പോളുകൾ വോട്ടർമാരെ സ്വാധീനിക്കുമെന്നും അത് തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന കാരണത്താലാണ് എക്‌സിറ്റ് പോളുകൾ നിരോധിക്കുന്നത് എന്ന്  ECI വ്യക്തമാക്കി. 

ECI നല്‍കുന്ന നിര്‍ദ്ദേശം അനുസരിച്ച്  2023 നവംബർ 7 (ചൊവ്വ) രാവിലെ 7:00 നും 2023 നവംബർ 30 ന് (വ്യാഴം) വൈകുന്നേരം 6:30 നും ഇടയിലുള്ള കാലയളവില്‍ പ്രിന്‍റ്  അല്ലെങ്കിൽ ഇലക്‌ട്രോണിക് മാധ്യമങ്ങൾ മുഖേന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എക്‌സിറ്റ് പോൾ നടത്തുന്നതും പ്രസിദ്ധീകരിക്കുന്നതും പരസ്യപ്പെടുത്തുന്നതും അല്ലെങ്കില്‍ മറ്റേതെങ്കിലും രീതിയിൽ പ്രചരിപ്പിക്കുന്നതും നിരോധിക്കപ്പെടും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനത്തില്‍ പറയുന്നു. 

നവംബര്‍ മാസത്തില്‍ 5 സംസ്ഥാനങ്ങളിലാണ് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ ഡിസംബർ 3ന് നടക്കും. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. നവംബർ 7-ന് മിസോറം, നവംബർ 7-നും 17-നും ഛത്തീസ്ഗഡ്, നവംബർ 17-ന് മധ്യപ്രദേശ്, നവംബർ 25-ന് രാജസ്ഥാൻ, നവംബർ 30-ന് തെലങ്കാന എന്നിങ്ങനെയാണ് അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികൾ. അഞ്ച് സംസ്ഥാനങ്ങളിൽ ഛത്തീസ്ഗഡിൽ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക.  

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ കണക്കനുസരിച്ച് ഏകദേശം 16 കോടി വോട്ടർമാർ ഈ തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാൻ അർഹരാണ്.

അടുത്ത വർഷം ഏപ്രിൽ-മേയ് മാസങ്ങളിൽ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പ് നടക്കുന്നതിനാൽ ഈ തിരഞ്ഞെടുപ്പുകൾ നിർണായകമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News