മുംബൈ: തനിക്ക് പുകയില ഉത്പന്നങ്ങളുടെ പരസ്യങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. ഇത്തരം ഉത്പന്നങ്ങളെ ഒരിക്കലും പിന്തുണയ്ക്കരുതെന്ന തന്റെ പിതാവിന്റെ വാക്കുകളാണ് അതിനെല്ലാം പ്രചോദനമായതെന്നും അദ്ദേഹം പറഞ്ഞു. ഫിറ്റ്നെസ്സിന് തന്റെ ജീവിതത്തിലുള്ള പ്രാധാന്യത്തെക്കുറിച്ചും അത് ജീവിതലക്ഷ്യത്തിലെത്താൻ എത്രത്തോളം സഹായിച്ചുവെന്നതിനെക്കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി. മഹാരാഷ്ട്ര സര്‍ക്കാരിന്റെ സ്വച്ഛ് മുഖ് അഭിയാന്റെ സ്‌മൈല്‍ അംബാസിഡറായി ധാരണാപത്രം ഒപ്പിട്ടശേഷം സംസാരിക്കുകയായിരുന്നു സച്ചിന്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ...


സ്കൂൾ കാലഘട്ടത്തിന് ശേഷമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിനു വേണ്ടി കളിക്കാൻ തുടങ്ങിയത്. ആ സമയത്ത് ഒരുപാട് പരസ്യ ചിത്രങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിച്ചു തുടങ്ങി. എന്നാൽ തന്റെ അച്ഛൻ നിർദ്ദേശിച്ച ഒരേയൊരു കാര്യമായിരുന്നു പുകയില ഉത്പന്നങ്ങളുടെ പരസ്യം സ്വീകരിക്കരുത് എന്നുള്ളത്. അത്തരത്തിലുള്ള ഒരുപാട് അവസരങ്ങൾ തനിക്ക് ആ സമയത്തു വന്നിരുന്നു. എന്നാൽ ഒന്നിൽ പോലും അഭിനയിച്ചിരുന്നില്ല. നല്ല ആരോ​ഗ്യമുള്ള വായ എന്നത് നമ്മുടെ മൊത്തം ശരീരത്തിന്റെ ആരോഗ്യത്തിന്ർറ ലക്ഷണമാണ്.  ഫിറ്റായിരിക്കുന്നത് തന്നെ ജീവിതലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫിറ്റായിരിക്കുകയെന്നത് ഇന്ന് ഒരു ട്രെന്‍ഡായി മാറിയിട്ടുണ്ട്. കാഴ്ചയിലും മാനസിക ആരോഗ്യത്തിലും വായയുടെ ആരോഗ്യത്തിലും ആളുകള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 


ALSO READ: 


ദന്തശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി മഹാരാഷ്ട്ര സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് സ്വച്ഛ് മുഖ് അഭിയാന്‍.  മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ്‌ ഷിന്ദേയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ചേര്‍ന്ന് സച്ചിനുമായി ധാരണാപത്രം ഒപ്പിട്ടു കഴിഞ്ഞു. ദന്താരോഗ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ രാജ്യവ്യാപകമായി  ആരംഭിച്ച പദ്ധതിയാണ് സ്വച്ഛ് മുഖ് അഭിയാന്‍. ദന്തശുചിത്വം ഉറപ്പാക്കുക വഴി ദന്തരോഗങ്ങളില്‍ നിന്ന് മുക്തി നേടുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.