മരിച്ച പാചകക്കാരന് കോറോണ; സായിയിൽ സമ്പൂർണ്ണ lock down
ഇതോടെ മലയാളികളടക്കമുള്ള ജീവനക്കാരും താരങ്ങളും നിരീക്ഷണത്തിലാണ്. ചൊവ്വാഴ്ച സായിയിൽ നടന്ന യോഗത്തിൽ ഈ പാചകക്കാരൻ പങ്കെടുത്തിരുന്നു.
ബംഗളൂരു: മരിച്ച പാചകക്കാരന് കോറോണ ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചതോടെ ബംഗളൂരുവിലെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായി) കേന്ദ്രത്തിൽ lock down പ്രഖ്യാപിച്ചു.
ഇതോടെ മലയാളികളടക്കമുള്ള ജീവനക്കാരും താരങ്ങളും നിരീക്ഷണത്തിലാണ്. ചൊവ്വാഴ്ച സായിയിൽ നടന്ന യോഗത്തിൽ ഈ പാചകക്കാരൻ പങ്കെടുത്തിരുന്നു. ഇതോടെയാണ് ഇവിടെ lock down പ്രഖ്യാപിച്ചത്. ഇതോടെ യോഗത്തിൽ പങ്കെടുത്ത എല്ലാവരോടും quarantine പോകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സായ് അധികൃതർ അറിയിച്ചിട്ടുണ്ട്.
Also read: ലോകത്ത് കോറോണ ബാധിതരുടെ എണ്ണം 50 ലക്ഷത്തിലേയ്ക്ക്
പാചകക്കാരൻ യോഗത്തിന് എത്തിയപ്പോൾ പരിശോധന നടത്തിയിരുന്നുവെങ്കിലും പിന്നീട് ചില അസ്വസ്ഥകളെ തുടർന്ന് ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഹൃദയാഘാതം മൂലം അദ്ദേഹം മരണമടയുകയും ചെയ്തു. മരണമടഞ്ഞതിന്റെ പിറ്റേന്ന് പരിശോധനാ ഫലം ലഭിച്ചപ്പോഴാണ് അദ്ദേഹത്തിന് കോറോണ ഉണ്ടായിരുന്നുവെന്ന് മനസ്സിലായത്.
Also read: ലോകത്ത് കോറോണ ബാധിതരുടെ എണ്ണം 50 ലക്ഷത്തിലേയ്ക്ക്
ഇന്ത്യൻ ഹോക്കിതാരം പി. ആർ. ശ്രീജേഷ്, ഒളിമ്പ്യൻ കെ. ടി. ഇർഫാൻ തുടങ്ങിയ താരങ്ങളും ഇവിടെ പരിശീലിക്കുന്നുണ്ട്. കൂടാതെ ടോക്കിയോ ഒളിമ്പിക്സിനായി പരിശീലനം നടത്തുന്ന ഇന്ത്യൻ വനിതാ-പുരുഷ ഹോക്കി സ്ക്വാഡുകളും അത്ലറ്റിക്സ് സ്ക്വാഡിലെ പത്തോളം അംഗങ്ങളും ഇവിടെയുണ്ട്.