വനംവകുപ്പിന്റെ കുറ്റവാളികളുടെ പട്ടികയില്‍ സല്മാന് ഖാനും
കേന്ദ്ര വനംവകുപ്പിന്റെ കുറ്റവാളി പട്ടികയില്‍ മുപ്പത്തിയൊമ്പതാം നമ്പറുകാരനായി ബോളിവുഡ് നടന് സല്മാന് ഖാന്.
ന്യൂഡല്‍ഹി: കേന്ദ്ര വനംവകുപ്പിന്റെ കുറ്റവാളി പട്ടികയില്‍ മുപ്പത്തിയൊമ്പതാം നമ്പറുകാരനായി ബോളിവുഡ് നടന് സല്മാന് ഖാന്.
വൈല്‍ഡ് ലൈഫ് ക്രൈം കണ്ട്രോള് ബ്യൂറോയുടെ വെബ്സൈറ്റിലാണ് സല്മാന്ഖാന് ഉള്‍പ്പെട്ട പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ പട്ടിക വഴി കുറ്റവാളികളുടെ ഭൂതകാല പശ്ചാത്തലം വ്യക്തമാവും. അതുകൂടാതെ സംസ്ഥാനങ്ങള്‍ക്ക് ഒരു ജാഗ്രത പാലിക്കാനും കഴിയും.
കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ജോധ്പൂര്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയതാണ് സല്മാന് ഖാന് പട്ടികയില്‍ ഉള്‍പ്പെടാന്‍ കാരണം. ഈ പട്ടികയില്‍ കൊടും കുറ്റവാളികളുടെ കൂട്ടത്തിലാണ് സല്മാന് ഖാനും എണ്ണപ്പെട്ടിരിയ്ക്കുന്നത്. 1972ലെ വന്യജീവി സംരക്ഷണ വകുപ്പ് പ്രകാരം കേസെടുത്ത് ജയിലിലടക്കപ്പെട്ടവരാണ് സല്‍മാനൊപ്പം പട്ടികയിലുള്ള മറ്റ് കുറ്റവാളികള്‍.
1998 ഒക്ടോബർ 1, 2 തീയതികളിൽ ജോധ്പുരിലെ കൺകാണി വില്ലേജിൽ രണ്ടു കൃഷ്ണമൃഗങ്ങളെ സൽമാൻ ഖാൻ വേട്ടയാടി കൊലപ്പെടുത്തിയെന്നാണു കേസ്. ഹം സാത് സാത് ഹേ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ സമയത്തായിരുന്നു ഇത്. വന്യജീവി സംരക്ഷണ നിയമത്തിലെ 51, ഇന്ത്യന്‍ ശിക്ഷാ നിയമം 149 വകുപ്പുകള്‍ പ്രകാരമുള്ള കേസായിരുന്നു ഇത്.