Baba Siddique: ബാബാ സിദ്ദിഖിയെ ലക്ഷ്യമിടാൻ കാരണം സൽമാനുമായുള്ള സൗഹൃദമോ? കൊലപാതകത്തിന് പിന്നിൽ ലോറൻസ് ബിഷ്ണോയി സംഘമെന്ന് സംശയം
സൽമാൻ ഖാന്റെ വീടിന് നേരെ വെടിവെപ്പുണ്ടായി മാസങ്ങൾ പിന്നിടുമ്പോഴാണ് ബാബാ സിദ്ദിഖി കൊല്ലപ്പെടുന്നത്.
മഹാരാഷ്ട്രാ മുൻ മുഖ്യമന്ത്രി ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നിൽ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയുടെ സംഘമെന്ന് സംശയം. അറസ്റ്റിലായവർ തങ്ങൾ ലോറൻസ് ബിഷ്ണോയുടെ സംഘത്തിലുള്ളവരാണെന്ന് വെളിപ്പെടുത്തിയതായി റിപ്പോർട്ട്.
ഹരിയാന സ്വദേശി ഗുർമൽ സിങ്, യുപി സ്വദേശി ധരംരാജ് കാശ്യപ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്വം ലോറൻസ് ബിഷ്ണോയും സംഘവും ഏറ്റെടുത്തിട്ടില്ല.
അതേസമയം ബോളിവുഡ് താരം സൽമാൻ ഖാനുമായുള്ള ബന്ധമാണോ സിദ്ദിഖിയെ ലക്ഷ്യമിടാൻ കാരണമെന്ന് പൊലീസ് പരിശോധിക്കുന്നു. സൽമാൻ ഖാന്റെ വീടിന് നേരെ വെടിവെപ്പുണ്ടായി മാസങ്ങൾ പിന്നിടുമ്പോഴാണ് ബാബാ സിദ്ദിഖി കൊല്ലപ്പെടുന്നത്.
നേരത്തെ സൽമാനെതിരെ ബിഷ്ണോയി വധഭീക്ഷണി മുഴക്കിയിരുന്നു. സല്‍മാന്റെ സുഹൃത്തുക്കളെല്ലാം തങ്ങളുടെ ശത്രുക്കളായിരിക്കുമെന്ന് നേരത്തെ ബിഷ്‌ണോയിയുടെ അനുയായി ആ രോഹിത് ഗോദറ പറഞ്ഞിരുന്നു.
Read Also: ഇന്ന് വിജയദശമി; അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ കുരുന്നുകൾ, ക്ഷേത്രങ്ങളിൽ ഭക്തജനത്തിരക്ക്
സിനിമാ മേഖലയുമായി ഏറെ അടുപ്പം കാത്ത് സൂക്ഷിച്ചിരുന്നയാളായിരുന്നു സിദ്ദിഖി. വലിയ പാർട്ടികൾ സംഘടിപ്പിക്കുന്നതിൽ തത്പരനായിരുന്നു അദ്ദേഹം. ഷാരുഖ് ഖാനും സൽമാൻ ഖാനും ഉൾപ്പെടെയുള്ള താരങ്ങൾ അദ്ദേഹത്തിന്റെ പാർട്ടികളിൽ പങ്കെടുക്കാറുണ്ട്. ബാബാ സിദ്ദിഖി സംഘടിപ്പിച്ച ഇഫ്താർ വിരുന്നിലൂടെയാണ് സൽമാനും ഷാരുഖും തമ്മിലുണ്ടായിരുന്ന പിണക്കം അവസാനിച്ചത് എന്നാണ് വാർത്തകൾ.
ബാബാ സിദ്ദിഖിയുടെ മരണവാര്‍ത്തയറിഞ്ഞ് ബിഗ് ബോസ് റിയാലിറ്റിഷോയുടെ ചിത്രീകരണം നിര്‍ത്തിവെപ്പിച്ചിട്ടാണ് സല്‍മാന്‍ ഖാന്‍ ആശുപത്രിയിലെത്തിയത്. സിദ്ദിഖിയെ അവസാനമായി കാണാനായി മുംബൈയിലെ ലീലാവതി ആശുപത്രിയിലെത്തിയ സല്‍മാന്റെ മുഖത്ത് തളംകെട്ടിക്കിടന്ന ദുഖം ഇരുവർക്കുമിടയിലുണ്ടായിരുന്ന സൗഹൃദത്തിന്റെ ആഴം പ്രകടമാക്കുന്നതായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.