Vijayadashami: ഇന്ന് വിജയദശമി; അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ കുരുന്നുകൾ, ക്ഷേത്രങ്ങളിൽ ഭക്തജനത്തിരക്ക്

സാംസ്കാരിക ആചാര്യന്മാരും വിവിധ രംഗങ്ങളിലെ പ്രമുഖരുമാണ് കുട്ടികൾക്ക് ആദ്യാക്ഷരം കുറിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Oct 13, 2024, 06:52 AM IST
  • ക്ഷേത്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾക്ക് തുടക്കമായി.
  • സംസ്ഥാനത്ത് ക്ഷേത്രങ്ങളിലും പ്രധാന എഴുത്തിനിരുത്ത് കേന്ദ്രങ്ങളിലുമൊക്കെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
Vijayadashami: ഇന്ന് വിജയദശമി; അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ കുരുന്നുകൾ, ക്ഷേത്രങ്ങളിൽ ഭക്തജനത്തിരക്ക്

നവരാത്രി ആഘോഷങ്ങളുടെ പത്താം ദിവസമായ ഇന്ന് വിജയദശമി. തിന്മയ്ക്കു മേൽ നന്മ നേടിയ വിജയമായാണ് ഈ ദിവസത്തെ കണക്കാക്കുന്നത്. കേരളത്തിലും പുറത്തുമായി പതിനായിരക്കണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിക്കുന്ന ദിവസമെന്നതാണ് വിജയദശമി ദിനത്തിന്റെ പ്രധാന പ്രത്യേകത. ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിലടക്കം നൂറ് കണക്കിന് കേന്ദ്രങ്ങളിലാണ് കുട്ടികൾ ആദ്യാക്ഷരം കുറിക്കുന്നത്.

ക്ഷേത്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾക്ക് തുടക്കമായി. സംസ്ഥാനത്ത് ക്ഷേത്രങ്ങളിലും പ്രധാന എഴുത്തിനിരുത്ത് കേന്ദ്രങ്ങളിലുമൊക്കെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. തിരുവനന്തപുരത്ത് ക്ഷേത്രങ്ങളിലും വലിയ ഭക്തജനത്തിരക്കാണ്. ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിൽ വിദ്യാരംഭം കുറിക്കാൻ കുരുന്നുകൾ. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലും പ്രത്യേക പൂജ ചടങ്ങുകൾ നടക്കുന്നു. ക്ഷേത്രദർശനത്തിനും വിദ്യാരംഭം കുറിക്കാനും ആയിരക്കണക്കിന് പേരാണ് ക്ഷേത്രത്തിലേക്ക് എത്തുന്നത്. തിരുവനന്തപുരം പൂജപ്പുര നവരാത്രി മണ്ഡപം, ഐരാണിമുട്ടം തുഞ്ചൻ സ്മാരകം, തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകം, പത്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാൽ ക്ഷേത്രം ഉൾപ്പെടയുള്ള വിവിധ ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലും ചടങ്ങുകൾ തുടങ്ങി.

Also Read: Etihad Airways: ഇന്ത്യയിലേക്ക് ആഴ്ച തോറുമുള്ള വിമാന സർവീസുകൾ വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്!

 

വിജയദശമി ദിനമായ ഇന്ന് പുതിയ ഏതൊരു പഠനവും ആരംഭിക്കുന്നതിന് പ്രത്യേകം മുഹൂർത്തം നോക്കേണ്ടതില്ലയെന്നുള്ളതിനാൽ വിവിധ കലകളിൽ അദ്ധ്യയനം കുറിക്കുന്നവർ വിജയദശമി ദിനത്തിൽ ആരംഭം കുറിക്കാറുണ്ട്.  വിദ്യാരംഭത്തെ അറിവിലേക്കുള്ള ആരംഭം എന്നാണ് പറയുന്നത്. ആചാരങ്ങളനുസരിച്ച് കുഞ്ഞുങ്ങൾക്ക് വിദ്യാരംഭം നടത്തേണ്ടത് മൂന്ന് വയസ്സിനുള്ളിലാണ്. അതായത് രണ്ടു വയസ്സിനു ശേഷം മൂന്നു വയസ്സിനു മുൻപായി ആദ്യാക്ഷരം കുറിക്കണമെന്നാണ് ആചാര്യന്മാർ പറയുന്നത്. മൂന്നാം വയസ്സിൽ എന്തെങ്കിലും തടസ്സങ്ങളാൽ വിദ്യാരംഭത്തിന് സാധിച്ചില്ലെങ്കിൽ പിന്നെ അഞ്ചാം വയസ്സിൽ വേണം  വിദ്യാരംഭം നടത്താൻ എന്നാണ് പ്രമാണം.

ക്ഷേത്രങ്ങളിലോ സാംസ്കാരിക കേന്ദ്രങ്ങളിലോ ആചാര്യന്മാർ ‘ഓം ഹരി ശ്രീ ഗണപതയേ നമഃ അവിഘ്‌നമസ്തു’ എന്ന് കുഞ്ഞുങ്ങളുടെ നാവില്‍ സ്വര്‍ണ്ണം കൊണ്ട് എഴുതുകയും പിന്നീട് മണലിലോ, നെല്ലിലോ, അരിയിലോ ആ മന്ത്രം എഴുതിച്ചു കൊണ്ടാണ് കുഞ്ഞുങ്ങൾക്ക് വിദ്യാരംഭം നടത്തുന്നത്. അറിവിന്റെ ലോകത്ത് ആദ്യാക്ഷരം കുറിക്കുന്ന എല്ലാ കുരുന്നുകൾക്കും സീ മലയാളം ന്യൂസിന്റെ വിജയദശമി ആശംസകൾ... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. 

Trending News