Mumbai: ഭീഷണിക്കത്ത് ലഭിച്ചതിനെത്തുടര്‍ന്ന്  ബോളിവുഡ് നടൻ സൽമാൻ ഖാന്‍റെ സുരക്ഷ വര്‍ദ്ധിപ്പിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഞായറാഴ്ച രാവിലെ നടക്കാനിറങ്ങിയ സമയത്ത് സല്‍മാന്‍ ഖാന്‍റെ പിതാവ് സലിം ഖാനാണ്  ഭീഷണിക്കത്ത് ലഭിച്ചത്.  പ്രഭാത സവരിയ്ക്കിടെ അദ്ദേഹം വിശ്രമിക്കുന്ന ബെഞ്ചിന് സമീപം അദ്ദേഹത്തിന്‍റെ സുരക്ഷാ ജീവനക്കാരാണ് കത്ത് കണ്ടെത്തിയത്. "മൂസെവാലയുടെ അവസ്ഥയിലാക്കും" എന്നാണ് കത്തില്‍ പറഞ്ഞിരുന്നത്.    


ഇത് സംബന്ധിച്ച് സലിം ഖാൻ പോലീസിൽ പരാതി നൽകിയതിനെ തുടര്‍ന്ന് സംഭവത്തിന്‍റെ ഗൗരവം കണക്കിലെടുത്താണ് സുരക്ഷ വര്‍ദ്ധിപ്പിച്ചത്. കൂടാതെ, മുംബൈ പോലീസ്  അജ്ഞാതർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസ് പരിസരത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.  


Also Read:  മഹാദേവിനെ അപമാനിക്കുന്നത് സഹിക്കാൻ കഴിഞ്ഞില്ല, എന്‍റെ വാക്കുകൾ നിരുപാധികം പിൻവലിക്കുന്നു, നൂപുര്‍ ശര്‍മ


എന്നാല്‍, ഭീഷണിക്കത്ത് കണ്ട് സല്‍മാന്‍ ഖാന്‍റെ പിതാവ്  സലിം ഖാന്‍ ചിരിയ്ക്കുകയായിരുന്നുവെന്നാണ്  അദ്ദേഹത്തിന്‍റെ സുഹൃത്ത് സഫർ  മാധ്യമങ്ങളോട് പറഞ്ഞത്.  ആരോ തമാശ പറഞ്ഞിട്ടുണ്ടാകും, സലിം ഖാന് ഇത്തരം ഭീഷണികള്‍ ഭയമില്ല എന്നും അദേഹം  കൂട്ടിച്ചേര്‍ത്തു. 


പഞ്ചാബ് ഗായകന്‍ സിദ്ദു മൂസെവാലയുടെ കൊലപാതകത്തിന് ശേഷം ഗായകന്‍  മിക്കാ സിംഗിനും ഭീഷണി ലഭിച്ചിരുന്നു. അതിനുശേഷമാണ് ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന് അജ്ഞാത ഭീഷണി ലഭിക്കുന്നത്. ഇതോടെയാണ്  മഹാരാഷ്ട്ര  ആഭ്യന്തര വകുപ്പ് നടപടി കൈക്കൊണ്ടത്.  


കഴിഞ്ഞ കുറച്ച് മാസങ്ങളായി തന്‍റെ  വരാനിരിക്കുന്ന ചിത്രം  ടൈഗർ 3 യുടെ ഷൂട്ടിംഗ് തിരക്കിലാണ് താരം. മനീഷ് ശർമ്മ ചിത്രത്തിൽ കത്രീന കൈഫ്, ഇമ്രാൻ ഹാഷ്മി എന്നിവരും അഭിനയിക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.