Sandeshkhali Update: തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവ് ഷാജഹാന്‍ ഷെയ്ഖിന്‍റെ അറസ്റ്റ് ആവശ്യപ്പെട്ടുകൊണ്ട് സ്ത്രീകള്‍ തെരുവിലിറങ്ങിയതോടെ സന്ദേശ്ഖാലി വീണ്ടും സംഘർഷഭരിതമായി മാറിയിരിയ്ക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ലൈംഗികാതിക്രമം, ഭൂമി അക്രമം തുടങ്ങിയ കേസുകളുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്ന ഷാജഹാന്‍ ഷെയ്ഖിനേയും കൂട്ടാളികളേയും പിടികൂടണമെന്നാവശ്യപ്പെട്ട് സ്ത്രീകൾ വടിയും ചൂലുമായി തെരുവിലിറങ്ങിയപ്പോൾ സന്ദേശ്ഖാലിയില്‍ വീണ്ടും അശാന്തിയുടെ അന്തരീക്ഷം ഉടലെടുത്തിരിയ്ക്കുകയാണ്.  


Also Read:  Railway Fare Cut: പ്രതിദിന ട്രെയിൻ യാത്രക്കാർക്ക് നേട്ടം!! നിരക്ക് വെട്ടിക്കുറച്ച്‌ ഇന്ത്യന്‍ റെയിൽവേ 


വെള്ളിയാഴ്ച രാവിലെ മുതൽ സ്ഥിതിഗതികൾ നിയന്ത്രണാതീതമായതോടെ പ്രശ്ന ബാധിതമായ  സന്ദേശ്ഖാലിയിലെ രണ്ട് ഗ്രാമ പഞ്ചായത്തുകളിൽ സെക്ഷൻ 144 പ്രകാരം പോലീസ് കർശനമായ കർഫ്യൂ ഉത്തരവുകൾ ഏർപ്പെടുത്തി.


Also Read: Purnima 2024: ഫെബ്രുവരി മാസത്തെ പൗര്‍ണ്ണമിയില്‍ കന്നിരാശിയിൽ അത്ഭുതകരമായ യോഗം, ഈ 3 രാശിക്കാരില്‍ സമ്പത്ത് വര്‍ഷിക്കും!!


ജനുവരി 5ന് ഇഡി, സിഎപിഎഫ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിന്‍റെ മുഖ്യ സൂത്രധാരൻ ഷാജഹാന്‍ ഷെയ്ഖി സഹോദരൻ ഷെയ്ഖ് സിറാജുദ്ദീന്‍റെ ഉടമസ്ഥതയിലുള്ള മത്സ്യ ഫാമിനുള്ളിലെ ഗോഡൗണിന് നാട്ടുകാർ തീയിട്ടതിനെത്തുടർന്ന് വ്യാഴാഴ്ച വൈകുന്നേരം മുതൽ സന്ദേശ്ഖാലിയിൽ പ്രശ്‌നങ്ങൾ ഉടലെടുത്തിരുന്നു.  കൂടാതെ,ഇയാളുടെ വീട്ടിലും പ്രതിഷേധക്കാര്‍ ആക്രമണം നടത്തിയിരുന്നു.  


ഒളിവിലുള്ള തൃണമൂൽ കോൺഗ്രസ് നേതാവിനെ അറസ്റ്റു ചെയ്യുക, ഷാജഹാനും കൂട്ടാളികളും അനധികൃതമായും ബലം പ്രയോഗിച്ചും കൈയേറി മീൻ ഫാമുകളാക്കിയ കൃഷിഭൂമി തിരിക നല്‍കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരക്കാര്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ തെരുവിലാണ്. അതിനിടെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സമരക്കാരായ സ്ത്രീകളോട് റോഡിൽ പ്രകടനം നടത്താതെ ജില്ലാ ഭരണകൂടത്തെ സമീപിച്ച് പരാതി നൽകണമെന്ന് അഭ്യർത്ഥിച്ചിരിയ്ക്കുകയാണ്.   


അതിനിടെ, പാർട്ടിയുടെ ലോക്‌സഭാ അംഗം ലോക്കറ്റ് ചാറ്റർജിയുടെയും പാർട്ടിയുടെ നിയമസഭാംഗമായ അഗ്നിമിത്ര പോൾ എന്നിവരുടെ നേതൃത്വത്തിലുള്ള ബിജെപി പ്രതിനിധി സംഘത്തെ സന്ദേശ്ഖാലിയിലേക്ക് പോകുന്നതിനിടെ പോലീസ് തടഞ്ഞു. ഇരുവരെയും തടഞ്ഞത്  പോലീസും സംഘവും തമ്മില്‍ വാക്കേറ്റത്തിന് വഴി തെളിച്ചു. ലോക്കറ്റ് ചാറ്റർജിയെ പിന്നീട് കസ്റ്റഡിയിലെടുത്ത് സെൻട്രൽ കൊൽക്കത്തയിലെ ലാൽബസാറിലെ കൊൽക്കത്ത പോലീസ് ആസ്ഥാനത്തേക്ക് കൊണ്ടുപോയതായാണ് റിപ്പോര്‍ട്ട്. 


അതേസമയം, സന്ദേശ്ഖാലി പ്രശ്നം സജീവമായി നിലനിര്‍ത്താനാണ് ഡല്‍ഹിയില്‍ നിന്നുള്ള ബിജെപി നേതൃത്വത്തിന്‍റെ ഉത്തരവ് എന്നാണ്  TMC നേതാവ് കുണാല്‍ ഘോഷ് ആരോപിക്കുന്നത്. നിരോധനാജ്ഞ നിലനില്‍ക്കുന്ന അവസരത്തിലും സന്ദേശ്ഖാലി സന്ദർശിക്കാൻ ബിജെപി നേതാക്കൾ ദിവസവും അണിനിരക്കുന്നുവെന്നും ഘോഷ് പറഞ്ഞു.
 
അടുത്ത മാസം ആദ്യവാരം പ്രധാനമന്ത്രി പശ്ചിമ ബംഗാള്‍ സന്ദര്‍ശിക്കും. പ്രധാനമന്ത്രി മോദി തന്‍റെ ഔദ്യോഗിക പരിപാടിയുടെ ഭാഗമായി മാർച്ച് 1, 2 തീയതികളിൽ പശ്ചിമ ബംഗാളിലെത്തും. മാർച്ച് 6 ന് നോർത്ത് 24 പർഗാനാസിൽ ഒരു വനിതാ റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. നോർത്ത് 24 പർഗാനാസിലാണ് പ്രശ്നബാധിതമായ  സന്ദേശ്ഖാലി എന്നത് ശ്രദ്ധേയമാണ്. 



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.