Satyapal Malik on Unemployment: പച്ചത്തൊപ്പിക്കാര്‍ വീണ്ടും തെരുവില്‍ ഇറങ്ങേണ്ടി വരും..! മോദി സർക്കാരിനെതിരെ സത്യപാൽ മാലിക്
കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മേഘാലയ മുന്‍ ഗവർണർ സത്യപാൽ മാലിക്. തൊഴിലില്ലായ്മയ്ക്കും പണപ്പെരുപ്പവുമാണ് ഇപ്പോള്‍ രാജ്യം നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നങ്ങളെന്നും ഇതിനെതിരെ പച്ചത്തൊപ്പിക്കാര്‍ വീണ്ടും തെരുവില്‍ ഇറങ്ങേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
New Delhi: കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മേഘാലയ മുന്‍ ഗവർണർ സത്യപാൽ മാലിക്. തൊഴിലില്ലായ്മയ്ക്കും പണപ്പെരുപ്പവുമാണ് ഇപ്പോള്‍ രാജ്യം നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നങ്ങളെന്നും ഇതിനെതിരെ പച്ചത്തൊപ്പിക്കാര്‍ വീണ്ടും തെരുവില്‍ ഇറങ്ങേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ഗവര്‍ണര്‍ പദവിയില്‍ നിന്നും വിരമിച്ചതോടെ തന്‍റെ പെരുമാറ്റത്തില്‍ ഏറെ മാറ്റം വരുത്തിയിരിയ്ക്കുകയാണ് സത്യപാൽ മാലിക്. തൊഴിലില്ലായ്മയും പണപ്പെരുപ്പവും പോലെ വലിയൊരു മറ്റൊരു പ്രശ്‌നം ഇപ്പോള്‍ രാജ്യത്തില്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം യുവാക്കൾ നാല് വർഷമായി തെരുവിൽ ഓടുകയാണ്, എന്നാല്‍ റിക്രൂട്ട്‌മെന്‍റ് നടക്കുന്നില്ല എന്നും കേന്ദ്ര സർക്കാരിനെ ലക്ഷ്യമിട്ട് പറഞ്ഞു. ഔറംഗബാദ് മേഖലയിലെ സെഗ്ലി ഗ്രാമത്തിൽ സംഘടിപ്പിച്ച ഒരു പരിപാടിയിൽ പങ്കെടുക്കവേ ആയിരുന്നു അദ്ദേഹത്തിന്‍റെ ഈ പ്രതികരണം.
അഗ്നിവീർ മൂന്ന് വർഷമാണ്, പെൻഷൻ വ്യവസ്ഥയില്ല. ഇത്തരമൊരു സാഹചര്യത്തിൽ രാജ്യത്തിന്‍റെ അന്തസ്സിനും അഭിമാനത്തിനും യശസ്സിനും വേണ്ടി ആരാണ് തന്‍റെ ജീവൻ പണയപ്പെടുത്തുക? അദ്ദേഹം ചോദിച്ചു. രാജ്യത്ത് തൊഴിലില്ലായ്മയും പണപ്പെരുപ്പവും അതിന്‍റെ ഉച്ചസ്ഥായിയിലാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം കര്‍ഷകരോട് അവരുടെ കുട്ടികളെ പഠിപ്പിക്കാന്‍ ഉപദേശിച്ചു.
Also Read: UAPA: ഭീകര സംഘടനകളുമായി ബന്ധം, 7 പേരെ ഭീകരരായി പ്രഖ്യാപിച്ച് കേന്ദ്രം, യുഎപിഎ പ്രകാരം നടപടി
എംഎസ്പി ഉറപ്പുനൽകാതെ കർഷകർക്ക് പ്രയോജനം ലഭിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കർഷകരുടെ ഐക്യദാർഢ്യം മൂന്ന് കാർഷിക നിയമങ്ങൾ പിന്‍വലിക്കാന്‍ ഇടയാക്കിയതുപോലെ പച്ച തൊപ്പിക്കാര്‍ എംഎസ്പിക്കായി വലിയ മുന്നേറ്റം നടത്തേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മോദി സര്‍ക്കാരിന്‍റെ നയങ്ങള്‍ക്കെതിരെ ഇതാദ്യമല്ല സത്യപാൽ മാലിക് പ്രതികരിയ്ക്കുന്നത്. കേന്ദ്ര സർക്കാരിനെതിരെ അദ്ദേഹം പല അവസരങ്ങളിലും തുറന്ന് സംസാരിക്കുകയുണ്ടായിട്ടുണ്ട്. കർഷക സമരകാലത്തുപോലും അദ്ദേഹം സമരം ചെയ്യുന്ന കർഷകർക്ക് അനുകൂലമായ പ്രസ്താവനകൾ നടത്തി സർക്കാരിന്‍റെ ബുദ്ധിമുട്ടുകൾ തുടർച്ചയായി വർധിപ്പിച്ചുകൊണ്ടിരുന്നു.
Also Read: PAN Card Update: നിങ്ങളുടെ പക്കല്‍ 2 പാൻ കാർഡുകൾ ഉണ്ടോ? ഇക്കാര്യം ചെയ്തോളൂ, അല്ലെങ്കില്‍ കനത്ത പിഴ
എന്നാല്‍, ഇപ്പോള്‍ ഗവര്‍ണര്‍ പദവിയില്‍ നിന്നും വിരമിച്ചതിന് ശേഷം സത്യപാൽ മാലിക്കിന്‍റെ മനോഭാവം കൂടുതല്‍ മൂർച്ചയേറിയതായി മാറിയിരിയ്ക്കുകയാണ്.
സത്യപാൽ മാലിക്കിനെ ആദരിച്ചുകൊണ്ട് 2017-ലാണ് മോദി സർക്കാർ അദ്ദേഹത്തെ ബീഹാർ ഗവർണറായി നിയമിച്ചത്. ശേഷം, 2019-ൽ അദ്ദേഹത്തെ ജമ്മു കശ്മീർ ഗവർണറായി നിയമിച്ചു. അദ്ദേഹത്തിന്‍റെ ഭരണകാലത്താണ് കേന്ദ്ര സര്‍ക്കാര്‍ ജമ്മു കശ്മീരിൽ നിന്ന് ആർട്ടിക്കിൾ 370 നീക്കം ചെയ്യാൻ നടപടി കൈകൊണ്ടത്. ഇതിനുശേഷം സർക്കാർ അദ്ദേഹത്തെ ആദ്യം ഗോവയിലേക്കും പിന്നീട് മേഘാലയയിലേക്കും മാറ്റി നിയമിയ്ക്കുകയുണ്ടായി.
ഗോവയിലേക്കുള്ള സ്ഥലംമാറ്റത്തിന് ശേഷം മോദി സർക്കാരിനെതിരെ രൂക്ഷമായ സമീപനമാണ് മാലിക്കില്‍നിന്നും ഉണ്ടായത്. എങ്കിലും മാലിക്കിനെതിരെ സർക്കാർ ഒരു നടപടിയും എടുക്കുകയോ അദ്ദേഹത്തിനെതിരെ ഒരു പ്രസ്താവന നടത്തുകയോ ചെയ്തില്ല. മേഘാലയ ഗവർണറായിരുന്ന സത്യപാൽ മാലിക് 5 വര്‍ഷത്തെ ഗവര്‍ണര്‍ കാലാവധി പൂർത്തിയാക്കി ഒക്ടോബർ 3 നാണ് വിരമിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...