സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അപ്രന്റിസ് തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റിനുള്ള വിജ്ഞാപനം പുറത്തിറക്കി. രജിസ്ട്രേഷൻ പ്രക്രിയ 2023 സെപ്തംബർ ഒന്നിന് ആരംഭിച്ചു. 2023 സെപ്തംബർ 21-ന് രജിസ്ട്രേഷൻ നടപടികൾ അവസാനിക്കും. ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് വഴി എസ്ബിഐ 6160 തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾക്ക് എസ്ബിഐയുടെ ഔദ്യോഗിക സൈറ്റായ sbi.co.in വഴി അപേക്ഷ സമർപ്പിക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രധാന തീയതികൾ
രജിസ്ട്രേഷൻ ആരംഭിച്ച തിയതി: സെപ്റ്റംബർ 1, 2023
അപേക്ഷയുടെ അവസാന തിയതി: സെപ്റ്റംബർ 21, 2023
എഴുത്തുപരീക്ഷ: ഒക്ടോബർ/ നവംബർ 2023


യോഗ്യതാ മാനദണ്ഡം
ഉദ്യോഗാർത്ഥികൾ അംഗീകൃത സർവ്വകലാശാല / ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദം നേടിയിരിക്കണം.


ALSO READ: RRB Recruitment 2023: സെൻട്രൽ റെയിൽവേയിൽ അപ്രൻറീസ് ഒഴിവുകൾ, 2409 പേർക്ക് അവസരം


തിരഞ്ഞെടുക്കൽ പ്രക്രിയ
ഓൺലൈൻ എഴുത്തുപരീക്ഷയും പ്രാദേശിക ഭാഷാ പരീക്ഷയും അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷയിൽ 100 ​​ചോദ്യങ്ങളുണ്ടാകും. പരമാവധി മാർക്ക് 100 ആണ്. പരീക്ഷാ ദൈർഘ്യം 60 മിനിറ്റാണ്. ജനറൽ ഇംഗ്ലീഷ് പരീക്ഷ ഒഴികെ, എഴുത്ത് പരീക്ഷയ്ക്കുള്ള ടെസ്റ്റ് ചോദ്യങ്ങൾ 13 പ്രാദേശിക ഭാഷകളിൽ ഉണ്ടാകും. ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾക്ക് പുറമെ അസമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, കൊങ്കണി, മലയാളം, മണിപ്പൂരി, മറാത്തി, ഒറിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു ഭാഷകളിൽ ചോദ്യങ്ങൾ ലഭ്യമാക്കും.


അപേക്ഷാ ഫീസ്
ജനറൽ/ ഒബിസി/ ഇഡബ്ല്യുഎസ് വിഭാഗത്തിനുള്ള അപേക്ഷാ ഫീസ് 300 രൂപയാണ്. എസ് സി/ എസ് ടി / പിഡബ്ല്യുബിഡി വിഭാഗം ഉദ്യോഗാർഥികളെ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടുതൽ അനുബന്ധ വിവരങ്ങൾക്ക് ഉദ്യോഗാർഥികൾക്ക് എസ്ബിഐയുടെ ഔദ്യോഗിക സൈറ്റ് പരിശോധിക്കാവുന്നതാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.