SBI Update: വായ്‌പകളുടെ പലിശനിർണയ മാനദണ്ഡങ്ങളിലൊന്നായ മാർജിനൽ കോസ്റ്റ് ഓഫ് ലെൻഡിംഗ് നിരക്ക് (MCLR) ഉയര്‍ത്തി SBI. വര്‍ദ്ധിപ്പിച്ച MCLR നിരക്ക് ഇന്ന് മുതൽ (ജൂൺ 15 ) പ്രാബല്യത്തില്‍ വരും. 


COMMERCIAL BREAK
SCROLL TO CONTINUE READING

SBI MCLR 10 ബേസിസ് പോയിന്‍റ്  അല്ലെങ്കിൽ 0.10% ആണ് വർദ്ധിപ്പിച്ചിരിയ്ക്കുന്നത്.  എംസിഎൽആർ നിലവിലെ 7.40 ശതമാനത്തിൽ നിന്ന് 7.50 ശതമാനമായി ഉയർത്താൻ തീരുമാനിച്ചതായി എസ്ബിഇയുടെ വെബ്സൈറ്റില്‍ പറയുന്നു. ആറ് മാസത്തെ കാലാവധിയിൽ എംസിഎൽആർ 7.35 ശതമാനത്തിൽ നിന്ന് 7.45 ശതമാനമായി ഉയർത്തും. രണ്ട് വർഷത്തെ വായ്‌പാ നിരക്ക് 7.60 ശതമാനത്തിൽ നിന്ന് 7.70 ശതമാനമായും മൂന്ന് വർഷത്തേക്ക് 7.7 ശതമാനത്തിൽ നിന്ന് 7.8 ശതമാനമായും ഉയരും. 


Also Read:   NSE മുൻ മേധാവി ചിത്ര രാമകൃഷ്ണയെ ഇഡി അറസ്റ്റു ചെയ്തു


എന്താണ് എംസിഎൽആർ, വായ്പ എടുക്കുന്നവരെ ഇത് എങ്ങിനെ ബാധിക്കും? 


എം‌സി‌എൽ‌ആർ എന്നത് ബാങ്കുകൾക്ക് വായ്പ നൽകാൻ അനുവദനീയമായ ഏറ്റവും കുറഞ്ഞ വായ്പാ നിരക്കാണ്. വിപണി സാഹചര്യങ്ങൾക്കനുസരിച്ച് ബാങ്കുകൾ എല്ലാ മാസവും എംസിഎൽആർ നിരക്ക് പരിഷ്കരിക്കുന്നു. ഒറ്റരാത്രി മുതൽ മൂന്ന് വർഷം വരെയുള്ള വിവിധ കാലയളവുകൾക്ക് വായ്പാ നിരക്കിന്‍റെ  മാർജിനൽ കോസ്റ്റ് വ്യത്യസ്തമാണ്. ഫണ്ടുകളുടെ മാർജിനൽ കോസ്റ്റ്, ക്യാഷ് റിസർവ് റേഷ്യോ  (Cash Reserve Ratio - CRR) പ്രവർത്തനച്ചെലവ്, പ്രീമിയം കാലാവധി  തുടങ്ങിയ വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് എംസിഎൽആർ നിശ്ചയിക്കുന്നത്.  


എം‌സി‌എൽ‌ആറിലെ വർദ്ധനവ് അർത്ഥമാക്കുന്നത് വീടുകൾക്കോ ​​കാറുകൾക്കോ ​​​​വ്യക്തിഗത ആവശ്യങ്ങൾക്കോ ​​​​വേണ്ട റീട്ടെയിൽ ലോണുകൾ ഉയർന്നേക്കാം എന്നാണ്. ഇത് കടം വാങ്ങുന്നയാളുടെ പ്രതിമാസ തവണകളെയും  (EMI) ബാധിക്കും. 


SBIയുടെ  ഭവന,  വാഹന വായ്പകളുടെ പലിശനിരക്കുകൾ ഇപ്രകാരമാണ്
എസ്ബിഐയുടെ ഭവനവായ്പ നിരക്കുകൾ നിലവില്‍  7.05% മുതൽ 7.55% വരെയാണ്. ബാങ്കിന്‍റെ  വാഹന വായ്പകൾ 7.45% മുതൽ 8.15% വരെ പലിശ നിരക്കിൽ വ്യത്യാസപ്പെട്ടിരിക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.