ന്യൂഡൽഹി: പണം പിൻവലിക്കാനുള്ള പുതിയ നിയമങ്ങൾ വിശദീകരിച്ചുകൊണ്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) അടുത്തിടെ ഉപഭോക്താക്കൾക്കായി ഒരു പുതിയ വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. ഇതനുസരിച്ച് ഇപ്പോൾ ആഭ്യന്തര ഇതര ശാഖകളിൽ നിന്ന് പണം പിൻവലിക്കാനുള്ള (Cash Withdrawal) പരിധി വർദ്ധിപ്പിച്ചിട്ടുണ്ട്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിന്റെ അടിസ്ഥാനത്തിൽ ഉപയോക്താക്കൾക്ക് ഒരു ദിവസം 25000 രൂപ വരെ പിൻവലിക്കാൻ കഴിയും.  കൊറോണ പകർച്ചവ്യാധി പടരുന്ന സമയത്ത് ഉപഭോക്താക്കളെ പിന്തുണയ്ക്കുന്നതിനായി എസ്‌ബി‌ഐ (SBI) ചെക്കുകളിലൂടെയും പിൻവലിക്കൽ ഫോമുകളിലൂടെയും ആഭ്യന്തര ഇതര പണം പിൻവലിക്കാനുള്ള പരിധി വർദ്ധിപ്പിച്ചുവെന്ന് ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ നിന്നും ട്വീറ്റ് ചെയ്തിട്ടുണ്ട്.   


 



 


Also Read: Jio നൽകുന്നു അടിപൊളി Prepaid പ്ലാൻ വെറും 98 രൂപയ്ക്ക്, ഒപ്പം 21 GB ഡാറ്റയും 


ഇതിന്റെ അടിസ്ഥാനത്തിൽ ഉപയോക്താക്കൾക്ക് അവരുടെ അടുത്തുള്ള ബ്രാഞ്ചിൽ നിന്നും അതായത് ഹോം ബ്രാഞ്ച് ഒഴികെ, സ്വയം പോകാനും ഒരു ദിവസം അവരുടെ സേവിംഗ്സ് അക്കൗണ്ടിൽ (Saving Account) നിന്ന് 25,000 രൂപ വരെ പിൻവലിക്കാനും കഴിയും.


ചെക്ക് വഴി ഒരു ലക്ഷം രൂപവരെ പിൻവലിക്കാം


ചെക്ക് വഴി പണം പിൻവലിക്കാനുള്ള പരിധി ഒരു ലക്ഷം രൂപ വരെ ആയിരിക്കും. അതേസമയം പണം പിൻവലിക്കാനുള്ള പരിധി മൂന്നാം കക്ഷിക്ക് അതായത് ആർക്കാണ് ചെക്ക് നൽകിയിട്ടുള്ളത്, 50 ആയിരം രൂപയായി ഉയർത്തിയിട്ടുണ്ട്.  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (SBI) വിജ്ഞാപന പ്രകാരം പുതിയ നിയമങ്ങൾ ഉടനടി പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ട്. ഈ നിയമങ്ങൾ 2021 സെപ്റ്റംബർ 30 വരെ പ്രാബല്യത്തിൽ തുടരും. അതായത് ഈ പകർച്ചവ്യാധി സമയത്ത് നിങ്ങൾക്ക്  ബാങ്കിൽ നിന്നും പണം പിൻവലിക്കാൻ പല തവണ ഇറങ്ങി നടക്കേണ്ട ആവശ്യമില്ല.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക