ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (SBI) ഒരു ജോലി ലഭിക്കുകയെന്നത് ആയിരക്കണക്കിന് യുവാക്കളുടെ സ്വപ്നമാണ്.  എന്നാൽ എസ്‌ബി‌ഐയിലെ ജോലിയുടെ പേരിൽ നിരവധി തട്ടിപ്പുകൾ നടക്കുന്നുവെന്നാണ് റിപ്പോർട്ട്. എസ്ബിഐയിൽ സർക്കാർ ജോലി നൽകുന്നതിന്റെ പേരിലാണ് വഞ്ചനകൾ നടക്കുന്നത്.  ഇക്കാര്യം മനസിലാക്കിയ എസ്ബിഐ തന്നെ അപേക്ഷിച്ചവർക്ക് ഇപ്പോൾ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

SBI അലേർട്ട്


നിലവിലുള്ള റിക്രൂട്ട്‌മെൻറുകൾക്കിടയിൽ ലഭിക്കുന്ന പരാതികളിൽ എല്ലാ അപേക്ഷകർക്കും SBI ഒരു അലർട്ട് നൽകിയിട്ടുണ്ട്.  ഈ അലർട്ടിൽ ചില ആളുകൾ എസ്‌ബി‌ഐയുടെ പേരിൽ Fake Job Selection Letter അയച്ചതായിട്ടാണ് സൂചിപ്പിക്കുന്നത്.  ഇതിന്റെ കൂടെ വ്യാജ വെബ്‌സൈറ്റ് (Fake Website) സൃഷ്ടിച്ച് എസ്‌ബി‌ഐയിലെ ഒഴിവുകളുടെ വ്യാജ പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്യുന്നുണ്ട്.  ഇതിന്റെ അടിസ്ഥാനത്തിൽ എസ്‌ബി‌ഐയിൽ ജോലി നേടുന്നതിന്റെ പേരിൽ നിങ്ങൾ  ചതിക്കപ്പെടാമെന്ന് എസ്ബിഐ ബാങ്ക് തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.  


Also read: സംസ്ഥാനത്ത് 1215 പേർക്ക് കൂടി കോറോണ; 814 പേർ രോഗമുക്തരായി 


ജോലിയ്ക്ക് അപേക്ഷിച്ചവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക..


ജോലിക്കായി സെലക്ട് ചെയ്തവരുടെ പേരുകൾ ഒരിക്കലും എസ്ബിഐ പ്രസിദ്ധീകരിക്കില്ലയെന്ന് ബാങ്കിന്റെ ഔദ്യോഗിക സൈറ്റിൽ നൽകിയ അലർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഏതൊരു എസ്ബിഐ ജോലിയ്ക്കും തിരഞ്ഞെടുത്ത ഉദ്യോഗാർത്ഥിയുടെ റോൾ നമ്പറും രജിസ്ട്രേഷൻ നമ്പറും മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂവെന്നും അലർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്.  കൂടാതെ തിരഞ്ഞെടുത്ത ആളിനെ ഈ വിവരം ബാങ്ക് ഇമെയിൽ, എസ്എംഎസ്, കത്ത് എന്നിവയിലൂടെ ആയിരിക്കും അറിയിക്കുന്നതുതെന്നും സൂചിപ്പിച്ചിട്ടുണ്ട്. ഇതുകൂടാതെ ഇവർക്ക് തങ്ങളുടെ ഫലങ്ങളും interview ന്റെ വിവരങ്ങളും മറ്റും അറിയുന്നതിന് ഈ  വെബ്സൈറ്റ് 'https://www.sbi.co.in/careers, https://bank.sbi/careers' ചെക്ക് ചെയ്യാവുന്നതാണ്.  


സർക്കാർ ജോലികളുടെ പേരിൽ അപേക്ഷകർ പലതരത്തിലുള്ള തട്ടിപ്പ് കേസുകളിൽ പെടുന്നുവെന്ന വാർത്തകൾ വന്നുകൊണ്ടിരിക്കുന്നത് ശ്രദ്ധേയമാണ്. സർക്കാർ ജോലികൾ നേടികൊടുക്കാം എന്ന പേരിൽ ആളുകളുടെ കയ്യിൽനിന്നും പണം തട്ടിയെടുക്കുകയാണ് ഈ സംഘം.  കഴിഞ്ഞ കുറച്ച് വർഷങ്ങളായി ജോലിയുടെ പേരിൽ തട്ടിപ്പ് നടത്തുന്ന സംഘങ്ങളെ സിബിഐയും പോലീസും പിടികൂടിയിട്ടുണ്ട്.