തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1,215 പേർക്ക് കൂടി കോറോണ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 1061 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 73 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. പതിവ് കൊറോണ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
Also read: Kerala Rain: പൊന്‍മുടി അണക്കെട്ടിന്‍റെ ഷട്ടറുകള്‍ ഇന്ന് തുറക്കും
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 77 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 94 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 18 ആരോഗ്യ പ്രവർത്തകർക്കും കൊറോണ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 814 പേർ രോഗമുക്തരായിട്ടുണ്ട്. കൊറോണ ബാധമൂലമുള്ള 5 മരണങ്ങൾകൂടി ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണം 102 ആയിട്ടുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചതിൽ അഞ്ചു ജില്ലകളിലാണ് നൂറിൽ അധികം രോഗികൾ ഉള്ളത്. തിരുവനന്തപുരത്ത് നിന്നും 289 പേർക്കും, മലപ്പുറത്ത് 142 പേർക്കും, കോഴിക്കോട് 149 പേർക്കും, കാസർഗോഡ് 168 പേർക്കും, പാലക്കാട് 123 പേർക്കുമാണ്. അതുപോലെ ഏറ്റവും കൂടുതൽ പേർ രോഗമുക്തരായത് തിരുവനന്തപുരത്താണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,608 സാമ്പിളുകളാണ് പരിശോധിച്ചത്.