Mumbai: സ്ഥിര നിക്ഷേപ  പലിശ നിരക്ക് പരിഷ്കരിച്ച് പ്രമുഖ ബാങ്കുകള്‍...


COMMERCIAL BREAK
SCROLL TO CONTINUE READING

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (State Bank of India, SBI), പഞ്ചാബ് നാഷണൽ ബാങ്ക് (Punjab National Bank, PNB), ആക്സിസ് ബാങ്ക്  (Axis Bank) എന്നീ ബാങ്കുകള്‍  2021 ജനുവരിയിൽ അവരുടെ സ്ഥിര നിക്ഷേപ  (Fixed Deposit) പലിശ നിരക്ക്  (Interest rate) പരിഷ്കരിച്ചു. 


SBI Fixed Deposit പലിശ നിരക്ക്:-


SBIയുടെ ഏറ്റവും പുതിയ  സ്ഥിര നിക്ഷേപ  പലിശ നിരക്ക്  2021 ജനുവരി 8 മുതലാണ് പ്രാബല്യത്തിൽ വന്നത്. 
പുതുക്കിയ നിരക്ക് അനുസരിച്ച് 7 ദിവസം മുതൽ 45 ദിവസം വരെയുള്ള  SBI FDക്ക് ഇപ്പോൾ 2.9 % പലിശ   ലഭിക്കും. 46 ദിവസം മുതൽ 179 ദിവസം വരെയുള്ള ടേം നിക്ഷേപത്തിന് 3.9% പലിശ നൽകും. 180 ദിവസം മുതൽ ഒരു വർഷത്തിൽ താഴെയുള്ള FDക്ക് 4.4%  പലിശ ലഭിക്കും.   2 കോടിയിൽ താഴെയുള്ള തുകകള്‍ക്കാണ് ഈ പലിശ നിരക്ക് ബാധകമാവുക 


ഒരു വർഷത്തിന് മുകളിലുള്ള FD പലിശ നിരക്ക്:-
1 വർഷത്തിനും 2 വർഷത്തിൽ താഴെയുമുള്ള മെച്യൂരിറ്റി ഉള്ള നിക്ഷേപങ്ങൾക്ക് ഇപ്പോൾ 10 ബിപിഎസ് കൂടുതൽ പലിശ ലഭിക്കും. ഈ നിക്ഷേപങ്ങൾക്ക് 4.9% ന് പകരം 5% പലിശ നിരക്ക് ലഭിക്കും. 2 വർഷം മുതൽ 3 വർഷം വരെയുള്ള എഫ്ഡിക്ക് 5.1 ശതമാനം പലിശ നൽകും. 3 വർഷം മുതൽ 5 വർഷത്തിൽ താഴെയുള്ള എഫ്ഡികൾക്ക് 5.3 ശതമാനവും 5 വർഷത്തിലും 10 വർഷത്തിനും ഇടയിലുള്ള നിക്ഷേപങ്ങൾക്ക് 5.4 ശതമാനം പലിശ നൽകുന്നത് തുടരും.


മുതിർന്ന പൗരന്മാർക്ക് അധിക പലിശ എസ്‌ബി‌ഐ വാഗ്ദാനം ചെയ്യുന്നു.  മുതിർന്ന പൗരന്മാർക്ക് എസ്‌ബി‌ഐ 50 ബി‌പി‌എസ് അധിക പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.  മുതിർന്ന പൗരന്മാർക്ക് 7 ദിവസം മുതൽ 10 വർഷം വരെ കാലാവധി പൂർത്തിയാകുന്ന FDയിൽ 3.4% മുതൽ 6.2% വരെ പലിശ ലഭിക്കും.


ആക്സിസ് ബാങ്ക്  (Axis Bank) പലിശ നിരക്ക്: -
7 ദിവസം മുതൽ 10 വർഷം വരെ വിവിധ കാലയളവുകളിൽ ആക്സിസ് ബാങ്കും മികച്ച FD പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. 2021 ജനുവരി 4ന് ബാങ്ക് FDകളുടെ പലിശ നിരക്ക് പരിഷ്കരിച്ചു. സാധാരണ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം എഫ്ഡിക്ക് 2.5% മുതൽ 5.50% വരെ പലിശ ലഭിക്കും. തിരഞ്ഞെടുത്ത മെച്യുരിറ്റികളിൽ മുതിർന്ന പൗരന്മാർക്ക് ആക്സിസ് ബാങ്ക് ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. മുതിർന്ന പൗരന്മാർക്ക് 2.50% മുതൽ 6% വരെ പലിശ ബാങ്ക് വാഗ്ദാനം ചെയ്യുന്നു.


Also read: EPF ൽ നിന്ന് പണം പിൻവലിക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ? ഈ WhatsApp number നോട്ട് ചെയ്യൂ..


ബാങ്ക് സ്ഥിര നിക്ഷേപം അഥവാ  Fixed Deposit ഏറ്റവും പ്രചാരമുള്ളതും സാധാരണക്കാരുടെ പ്രിയപ്പെട്ട നിക്ഷേപ മാര്‍ഗ്ഗങ്ങളില്‍  ഒന്നുമാണ്.  സാധാരണക്കാരുടെ ഈ താത്പര്യം മുന്‍ നിര്‍ത്തി മികച്ച പലിശ വാഗ്ദാനം ചെയ്യാന്‍  ബാങ്കുകള്‍ ശ്രദ്ധിക്കാറുണ്ട് .