ന്യൂഡൽഹി: മുൻ കേന്ദ്ര മന്ത്രി പി. ചിദംബരത്തിന്‍റെ മകന്‍ കാർത്തി ചിദംബരത്തിന് ബ്രിട്ടനിൽ പോവാൻ കോടതി അനുമതി നല്‍കി. ഡിസംബർ 2 ന് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ മകളുടെ അഡ്മീഷൻ ആവശ്യത്തിന് പോകാനാണ് അനുവാദം നൽകിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് കാർത്തികിന്‍റെ അപേക്ഷ പരിഗണിച്ചത്. ഡിസംബർ 10ന് തിരികെ എത്തണമെന്ന ഉപാധിയോടെയാണ് അനുമതി. ഇല്ലാത്ത പക്ഷം അത് കോടതിയലക്ഷ്യമായി പരിഗണിക്കും. 


ഫോറിൻ ഇൻവെസ്റ്റ്മെന്‍റ് ബോർഡുമായി ബന്ധപ്പെട്ട കേസിൽ സി.ബി.ഐ അന്വേഷണം നേരിടുകയാണ് കാർത്തി. മുന്‍പ്,  കാർത്തിയ്ക്ക് യാത്രാനുമതി നൽകരുതെന്ന് കാണിച്ച് സി.ബി.ഐ കോടതിയെ സമീപിച്ചിരുന്നു.