ന്യൂഡല്‍ഹി: ഇന്ത്യയില്‍ ദയാവധത്തിന് (യൂത്തനേസിയ) ഉപാധികളോടെ അനുമതി നൽകി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ദയാവധത്തിന് അനുമതി നൽകിയിരിക്കുന്നത്. അഞ്ച് ജഡ്ജിമാരും വ്യത്യസ്ത വിധികൾ പുറപ്പെടുവിച്ചെങ്കിലും ദയാവധം അനുവദിക്കുന്ന കാര്യത്തിൽ അഞ്ചുപേരും യോജിപ്പിലെത്തുകയായിരുന്നു. കോമൺ കോസ് എന്ന സംഘടന നൽകിയ ഹർജി പരിഗണിച്ചാണ് വിധി. 



COMMERCIAL BREAK
SCROLL TO CONTINUE READING

മരണതാല്‍പര്യപത്രം അനുസരിച്ച് ഉപാധികളോടെ ദയാവധം നടപ്പാക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജീവിതത്തിലേക്ക് തിരിച്ചുവരാനാകില്ലെന്ന് ഉറപ്പുള്ള രോഗികൾക്ക് ദയാവധം അനുവദിക്കുന്നതിനാണ് സുപ്രീം കോടതി അനുമതി നൽകിയിരിക്കുന്നത്. 


അതുകൂടാതെ ഉപാധികൾ സംബന്ധിച്ച മാർഗരേഖയും കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലാ മജിസ്ട്രേറ്റിന്‍റെ  ഉത്തരവോടെ രൂപീകരിക്കുന്ന മെഡിക്കൽ ബോർഡാണ് ഇതിൽ തീരുമാനം എടുക്കേണ്ടത്. മരുന്ന് കുത്തിവെച്ച് മരിക്കാന്‍ അനുവദിക്കില്ല. എന്നാല്‍ ആയുസ് നീട്ടുന്നതിനുള്ള മരുന്നും ഉപകരണങ്ങളും വേണ്ടെന്ന് വെക്കാമെന്നും സുപ്രീംകോടതിയുടെ ഉത്തരവില്‍ പറയുന്നു.
 
ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി വ​രാ​ന്‍ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ള്‍ അ​നു​വ​ദി​ക്കി​ല്ല എ​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ കൊ​ണ്ട് ജീ​വ​ന്‍ നി​ല​നി​ര്‍​ത്തു​ന്ന രോ​ഗി​ക​ള്‍​ക്ക് മു​ന്‍​കൂ​ര്‍ മ​ര​ണ​താ​ല്പ​ര്യം രേ​ഖ​പെ​ടു​ത്താ​നും അ​ത​നു​സ​രി​ച്ച്‌ ദ​യാ​വ​ധം അ​നു​വ​ദി​ക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. വെ​ന്റിലേറ്ററിന്‍റെ സ​ഹാ​യ​ത്തോ​ടെ ഒ​രാ​ള്‍ ജീ​വി​ക്ക​ണ​മെ​ന്ന് എ​ങ്ങ​നെ നി​ര്‍​ബ​ന്ധി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും സം​ഘ​ട​ന ഹ​ര്‍​ജി​യി​ല്‍ ചോ​ദി​ച്ചി​രു​ന്നു.



തന്‍റെ ശരീരം അസുഖം മൂലം പീഡനം അനുഭവിക്കാന്‍ പാടില്ല എന്ന് ഒരാള്‍ പറയുന്നതിന് എങ്ങനെ തടസ്സം നില്‍ക്കാനാവും. അതുപോലെതന്നെ അന്തസ്സോടെ ജീവിക്കാനുള്ള അവകാശമുണ്ട് എന്നത് പോലെ അന്തസ്സോടെ മരിക്കാനുമുള്ള അവകാശവുമുണ്ട്. വെന്റിലേറ്ററിന്‍റെ സഹായത്തോടെ ഒരാള്‍ ജീവിക്കണമെന്ന് എങ്ങനെ നിര്‍ബന്ധിക്കാന്‍ കഴിയുമെന്നും സന്നദ്ധ സംഘടന ഹര്‍ജിയില്‍ ചോദിച്ചു.


നെതര്‍ലന്‍ഡ്, ബെല്‍ജിയം, കൊളമ്പിയ തുടങ്ങിയ രാജ്യങ്ങളിലാണ് ഇപ്പോള്‍ ദയാവധം നിലനില്‍ക്കുന്നത്.