ന്യൂഡല്‍ഹി: പാന്‍ കാര്‍ഡിന് ആധാര്‍ നിര്‍ബന്ധമാക്കിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് സുപ്രിംകോടതി. അനധികൃത പാൻ കാർഡ്, റേഷൻ കാർഡുകൾ തടയാൻ ആധാർ കാർഡ് എങ്ങനെ പരിഹാരമാകുമെന്നും ജസ്റ്റിസ് എ.കെ സിഖ്രി അറ്റോർണി ജനറൽ മുകുൾ റോഹ്ത്തഗിയോട് ചോദിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

വ്യാജ പാന്‍കാര്‍ഡുകള്‍ തടയാന്‍ ജനങ്ങളെ നിര്‍ബന്ധിപ്പിച്ച് ആധാര്‍ എടുപ്പിക്കണോ എന്നു കോടതി ചോദിച്ചു. അന്തിമ വാദം കേള്‍ക്കുന്നതിനായി കേസ് 25 ലേക്കു മാറ്റി.


സി.പി.ഐ നേതാവും മുൻ മന്ത്രിയുമായ ബിനോയ് വിശ്വത്തിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അരവിന്ദ് ദാഥറും അഭിഭാഷകന്‍  ശ്രീറാം പ്രാകാട്ടുമാണ് സർക്കാർ നടപടിയെ ചോദ്യം ചെയ്തു സുപ്രീംകോടതിയിൽ ഹരജി നൽകിയത്.


പാന്‍ കാര്‍ഡിന് അപേക്ഷിക്കുന്നതിനും ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ജൂലായ് 1 മുതല്‍ ഇത് നിര്‍ബന്ധമാക്കും.