Justice NV Ramana യ്ക്കെതിരെയുള്ള ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയുടെ പരാതി Supreme Court തള്ളി
ആന്ധ്ര പ്രദേശ് സർക്കാർ സുപ്രീം കോടതി ജഡ്ജിയായ എൻ വി രമണയ്‌ക്കെതിരെ നൽകിയ പരാതി സുപ്രീം കോടതി തള്ളി. ആഭ്യന്തര അന്വേഷണത്തിന് ശേഷമാണ് പരാതി തള്ളിയതെന്ന് അറിയിച്ചെങ്കിലും അന്വേഷണ വിവരങ്ങൾ പുറത്ത് വിടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ആന്ധ്ര പ്രദേശ് (Andhra Pradesh) സർക്കാർ സുപ്രീം കോടതി ജഡ്ജിയായ എൻ വി രമണയ്‌ക്കെതിരെ നൽകിയ പരാതി സുപ്രീം കോടതി തള്ളി. ആഭ്യന്തര അന്വേഷണത്തിന് ശേഷമാണ് പരാതി തള്ളിയതെന്ന് സുപ്രീം കോടതി (Supreme Court) അറിയിച്ചു. അതേസമയം എൻവി രമണയെ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് തന്റെ പിൻഗാമിയായി നിർദ്ദേശിച്ചിട്ടുണ്ട്. ആഭ്യന്തര അന്വേഷണത്തിന് ശേഷമാണ് പരാതി തള്ളിയതെന്ന് അറിയിച്ചെങ്കിലും അന്വേഷണ വിവരങ്ങൾ പുറത്ത് വിടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയായ ജഗൻ മോഹൻ റെഡ്‌ഡി (Jagan Mohan Reddy) ജസ്റ്റിസ് എൻ വി രമണ തെരഞ്ഞെടുത്ത സർക്കാരിന് എതിരായി പ്രവർത്തിക്കുന്നുവെന്നാണ് പരാതി നൽകിയത്. അത് മാത്രമല്ല പ്രതിപക്ഷ പാർട്ടിയായ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കു ദേശം പാർട്ടിക്കായി പ്രവർത്തിക്കുന്നുവെന്നും ആരോപിച്ചിരുന്നു. 2020 ഒക്ടോബർ ആറിനാണ് ജസ്റ്റിസ് എൻ വി രമണയ്ക്കെതിരായ പരാതി ജഗന്‍മോഹന്‍ റെഡ്ഡി ചീഫ് ജസ്റ്റിസ് ബോബ്ഡെയ്ക്ക് നൽകിയത്.
ഇത് കൂടാതെ ജസ്റ്റിസ് രമണയുടെ മക്കൾ അമരവതിയിൽ ഭൂമി വാങ്ങിച്ചതിൽ അഴിമതിയുണ്ടെന്നും. ഡിജിപി (DGP) ആവശ്യപ്പെടുന്ന രീതിയിൽ ഹൈ കോടതിയോട് ഉത്തരവ് പുറപ്പെടുവിക്കാൻ ആവശ്യപ്പെടുന്നു തുടങ്ങി നിരവധി ആരോപണങ്ങൾ ജഗൻ മോഹൻ റെഡ്‌ഡി ആരോപിച്ചിരുന്നു.
ഏപ്രിൽ 23ന് എസ് എ ബോബ്ഡെ വിരമിക്കും. ബോബ്ഡെ വിരമിക്കുന്നതിന് ഒരു മാസം മുമ്പ് തന്നെ തന്നെ അടുത്ത സുപ്രീം കോടതി ചീഫ് ജെസ്റ്റിസിനെ നിർദേശിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഇതിന് നൽകിയ മറുപടിയിലാണ് രമണയുടെ പേര് നിലവിലെ ചീഫ് ജെസ്റ്റിസ് നിർദേശിച്ചിരിക്കുന്നത്. കേന്ദ്ര നിയമ മന്ത്രി രവി ശങ്കർ പ്രസാദിനാണ് (Ravi Shankar Prasad) ബോബ്ഡെ കത്തയിച്ചിരിക്കുന്നത്. നിയമ മന്ത്രി കത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി വഴി രാഷ്ട്രപതിക്ക് സമർപ്പിക്കും. തുടർന്ന് രാഷ്ട്രപതിയാണ് അടുത്ത ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നതിനായുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.