`കാവൽക്കാരൻ കള്ളൻ` പരാമർശത്തില്‍ രാഹുല്‍ ഗാന്ധിക്ക് കോടതി അലക്ഷ്യ നോട്ടീസ്
റാഫേല്‍ വിവാദത്തില്‍ ബിജെപി നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ സുപ്രീംകോടതി നോട്ടീസ്. കാവൽക്കാരൻ കള്ളൻ തന്നെയെന്ന് സുപ്രീംകോടതി കണ്ടെത്തിയെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശം.
ന്യൂഡല്‍ഹി: റാഫേല്‍ വിവാദത്തില്‍ ബിജെപി നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ സുപ്രീംകോടതി നോട്ടീസ്. കാവൽക്കാരൻ കള്ളൻ തന്നെയെന്ന് സുപ്രീംകോടതി കണ്ടെത്തിയെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശം.
സുപ്രീംകോടതി നോട്ടീസ് അനുസരിച്ച് ഏപ്രില്‍ 22ന് മുമ്പ് രാഹുല്‍ മറുപടി നല്‍കണം. ഏപ്രില്‍ 22നാണ് വീണ്ടും ഹര്‍ജി പരിഗണിക്കുക. രാഹുല്‍ പറഞ്ഞ തരത്തില്‍ ഒരു പരാമര്‍ശം കോടതി നടത്തിയിട്ടില്ലെന്നും രേഖകള്‍ പരിശോധിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക മാത്രമാണു ചെയ്തതെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.
റാഫേല്‍ യുദ്ധവിമാന ഇടപാട് സംബന്ധിച്ച് കഴിഞ്ഞ ദിവസം സുപ്രീംകോടതി പുറപ്പെടുവിച്ച വിധി തെറ്റായി ഉപയോഗിച്ചു എന്നു ചൂണ്ടിക്കാട്ടി ബിജെപി നേതാവ് മീനാക്ഷി ലേഖി സമര്‍പ്പിച്ച ഹര്‍ജിയിലാണ് രാഹുല്‍ ഗാന്ധിയില്‍ നിന്നും വിശദീകരണം തേടാന്‍ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചത്.
കാവൽക്കാരൻ കള്ളൻ തന്നെയെന്ന് സുപ്രീംകോടതി കണ്ടെത്തിയെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശം. ബി.ജെ.പി എം.പി മീനാക്ഷി ലേഖിയാണ് ഇതിനു എതിരെ കോടതിയെ സമീപിച്ചത്. പറയാത്ത കാര്യം രാഹുൽ കോടതിയുടെ പേരിൽ കെട്ടി വയ്ക്കുന്നതായി മീനാക്ഷി ലേഖിയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ മുകുൾ റോത്തഗി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിക്ക് എതിരെ സുപ്രീം കോടതി പരാമർശമൊന്നും നടത്തിയിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. പിന്നെ ഏതു സാഹചര്യത്തിലാണ് പ്രസംഗമെന്നു രാഹുൽ വിശദീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.