പാചകക്കാരന് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ സുപ്രീം കോടതി ജഡ്ജിയും കുടുംബവും നിരീക്ഷണത്തില്‍. ജഡ്ജിയ്ക്കും കുടുംബത്തിനുമൊപ്പം മറ്റ് ജീവനക്കാരും സ്വമേധയ നിരീക്ഷണത്തില്‍ പ്രവേശിച്ചതായാണ് റിപ്പോര്‍ട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പത്ത് ദിവസത്തേക്കാണ് ഇവരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. എന്നാല്‍, സ്വകാര്യത മാനിച്ച് ഏത് സുപ്രീം കോടതി ജഡ്ജിയെയാണ് നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുന്നത് എന്ന് വെളിപ്പെടുത്തിയിട്ടില്ല.


ജഡ്ജിയുടെ ഔദ്യോഗിക വസതിയിലെ പാചകകാരന് കൊറോണ സ്ഥിരീകരിച്ചതായി ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് റിപ്പോര്‍ട്ട് ലഭിച്ചത്. മെയ്‌ 7 മുതല്‍ അവധിയില്‍ പ്രവേശിച്ചിരുന്ന ഇയാള്‍ക്ക് ഭാര്യയില്‍ നിന്നാകാം രോഗബാധയുണ്ടായത് എന്നാണ് സംശയിക്കുന്നത്. 


301 മദ്യഷോപ്പുകള്‍ തുറക്കും; തീയതികള്‍ ഉടന്‍!!


 


പനിയും ശരീര വേദനയെയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ പിന്നീട് കൊറോണ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. കുടുംബത്തില്‍ നടന്ന ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ ജീവനക്കാരന്‍ മെയ്‌ 7 മുതല്‍ അവധിയിലാണ്. 


എന്നാല്‍, മെയ് 7ന് മുമ്പ് ജഡ്ജിയുടെ വസതിയിൽ ജോലിചെയ്യുമ്പോൾ പാചകക്കാരൻ രോഗലക്ഷണമുണ്ടായിരുന്നോ അതോ ചടങ്ങിൽ പങ്കെടുക്കുമ്പോൾ അണുബാധയുണ്ടായതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.