301 മദ്യഷോപ്പുകള്‍ തുറക്കും; തീയതികള്‍ ഉടന്‍!!

സംസ്ഥാനത്ത് 301 മദ്യഷോപ്പുകളും ഒരുമിച്ച് തുറക്കുമെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍. 

Last Updated : May 14, 2020, 03:02 PM IST
301 മദ്യഷോപ്പുകള്‍ തുറക്കും; തീയതികള്‍ ഉടന്‍!!

തിരുവനന്തപുരം: സംസ്ഥാനത്ത് 301 മദ്യഷോപ്പുകളും ഒരുമിച്ച് തുറക്കുമെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍. 

ഇതിന്‍റെ തീയതി ഉടന്‍ അറിയിക്കുമെന്നും മദ്യഷോപ്പുകള്‍ കഴിയുന്നത്ര വേഗം തുറക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളും ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകളും ചേര്‍ന്നാണ് 301 മദ്യഷോപ്പുകള്‍. മദ്യശാലകള്‍ക്ക് മുന്നിലെ തിരക്ക് കുറയ്ക്കാനായി വെര്‍ച്വല്‍ക്യൂ സംവിധാനം ഏര്‍പ്പെടുത്തും. 

ലോക്ക്ഡൌണിനു ശേഷം കണ്‍സ്യൂമര്‍ഫെഡ്, ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കുമ്പോള്‍ ഓണ്‍ലൈനില്‍ ലഭിക്കുന്ന കൂപ്പണ്‍ പ്രകാരമായിരിക്കും മദ്യവിതരണം. 

ചുമ്മാതാണോ ചൈനയ്ക്കിത്ര കലിപ്പ്; മൂക്കിടിച്ച് പരത്തിയില്ലേ ഇന്ത്യന്‍ ലെഫ്റ്റനന്‍റ്!!

 

ബിവറേജസ് കോര്‍പ്പറേഷന്‍ സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ സഹായത്തോടെയാകും ഇതിന് സഹായകമായ സോഫ്റ്റ്‌വെയര്‍ തയാറാക്കുക. 

മൊബൈല്‍ ആപ് വഴിയും SMS വഴിയും ഇതോടെ മദ്യം ബുക്ക് ചെയ്യാന്‍ സാധിക്കും. എന്നാല്‍, ഓണ്‍ലൈനില്‍ നിര്‍ദേശിക്കപ്പെടുന്ന സമയത്ത് ഷോപ്പിലെത്തി മദ്യം ശേഖരിക്കണം. ഓണ്‍ലൈന്‍ അനുമതി കൈമാറ്റ൦ ചെയ്യാന്‍ അനുവാദമില്ല. 

ഓരോ ഷോപ്പുകളുടെയും വില്‍പ്പന കണക്കുകള്‍ ശേഖരിച്ച് പരമാവധി എത്ര ഉപഭോക്താക്കളെ ഒരു മണിക്കൂറില്‍ സ്വീകരിക്കാന്‍ കഴിയുമെന്ന് എണ്ണമെടുത്തു. കൌണ്ടറുകള്‍. ജീവനക്കാരുടെ എണ്ണം, ബില്ലിംഗ് മെഷീനുകളുടെ ശേഷി എന്നിവ കണക്കാക്കിയാകും ടോക്കണ്‍ നല്‍കുക. 

ആരാധകരെ സോറി, റാണ പ്രണയത്തിലാണ്; പ്രണയിനി ആരെന്ന്  വെളിപ്പെടുത്തി താരം!

പ്രവര്‍ത്തന സമയത്തിലും മാറ്റമുണ്ടാകും. ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തന സമയം കുറയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. 

ഇത് സംബന്ധിച്ച കാര്യത്തില്‍ തീരുമാനം വന്ന ശേഷമാകും തീയതികളുടെ കാര്യത്തില്‍ വ്യക്തത വരുത്തൂ.  

ഉപഭോക്താക്കളുടെ വിശദാംശങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനും തുടര്‍ച്ചയായി വാങ്ങുന്നത് നിയന്ത്രിക്കാനും സാധിക്കുന്ന രീതിയിലാകും സോഫ്റ്റ്‌വെയര്‍ തയാറാക്കുക.

Trending News