Pegasus Row: ബംഗാൾ സർക്കാരിന്റെ ജുഡീഷ്യൽ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
പെഗാസസ് ചാര ഫോണ്‍ നിരീക്ഷണത്തില്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
ന്യുഡൽഹി: പെഗാസസ് ചാര ഫോണ്‍ നിരീക്ഷണത്തില്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ആഴ്ച കേസില്‍ കേന്ദ്ര സര്‍ക്കാരിനും ബംഗാള്‍ സര്‍ക്കാരിനും ചീഫ് ജസ്റ്റിസ് ബെഞ്ച് നോട്ടീസ് അയച്ചിരുന്നു.
ബംഗാള്‍ സര്‍ക്കാരിന്റെ തീരുമാനം സ്‌റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചിട്ടില്ല. ജുഡീഷ്യല്‍ അന്വേഷണത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത് ഗ്ലോബല്‍ വില്ലേജ് ഫൗണ്ടേഷനാണ്. ഈ കേസ് പെഗാസസില്‍ (Pegasus Row) അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കുമെന്നായിരുന്നു കഴിഞ്ഞ ആഴ്ച കോടതി വ്യക്തമാക്കിയത്.
നേരത്തെ കേസ് പരിഗണിച്ചപ്പോൾ പുറത്ത് വന്നിരിക്കുന്ന മാധ്യമ വാർത്തകൾ സത്യമാണെങ്കിൽ വിഷയം (Pegasus) ഗൗരവമുള്ളതാണെന്ന് സുപ്രീം കോടതി ചീഫ് ജെസ്റ്റിസ് പറഞ്ഞിരുന്നു. എന്നാൽ 2019ൽ ഇത്തരത്തിൽ ഫോൺ ചോർച്ച നടന്നു എന്ന് റിപ്പോർട്ടുകൾ വന്നപ്പോൾ എന്തുകൊണ്ട് പരാതിപ്പെട്ടില്ലെന്നും സുപ്രീം കോടതി ചോദിക്കുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...