സ്കൂൾ പ്രിൻസിപ്പലും പ്യൂണും തമ്മിൽ തല്ല്; കയ്യാങ്കളിയും വടികൊണ്ട് ആക്രമണവും
മേദിനനഗറിലെ ഒരു ജില്ലാ സ്‌കൂളിലാണ് സംഭവം
ഝാർഖണ്ഡിലെ പലാമു ജില്ലയിൽ സ്കൂൾ പ്രിൻസിപ്പലും പ്യൂണും തമ്മിൽ ഏറ്റുമുട്ടുകയും അധ്യാപകരും മറ്റ് ജീവനക്കാരും നോക്കിനിൽക്കെ വടികൊണ്ട് പരസ്പരം ആക്രമിക്കുകയും ചെയ്തു. സംഘർഷത്തിന്റെ വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.
മേദിനനഗറിലെ ഒരു ജില്ലാ സ്‌കൂളിലാണ് സംഭവം. പ്രിൻസിപ്പൽ കരുണാശങ്കർ തന്റെ ജോലി ശരിയായി ചെയ്യാത്തതിന് പ്യൂൺ ഹിമാൻഷു തിവാരിയെ വലിച്ചിഴച്ചതായി റിപ്പോർട്ടുണ്ട്. ഇരുവരും തമ്മിൽ ചൂടേറിയ വാഗ്വാദം നടക്കുകയും, അത് ഉടൻ തന്നെ കൈ.
ജോലി കൃത്യമായി ചെയ്യാത്തതിന് പ്യൂൺ ഹിമാൻഷു തിവാരിയെ പ്രിൻസിപ്പൽ കരുൺശങ്കർ വഴക്ക് പറഞ്ഞു. തുടർന്ന് ഒരുവരും തമ്മിൽ കടുത്ത വാക്കുതർക്കമുണ്ടായി. ഈ വാക്കുതർക്കം അസഭ്യ വർഷത്തിലേക്കും പരസ്പര തല്ലിലേക്കും വഴിമാറുകയായിരുന്നു. ഹിമാൻഷു തിവാരി എല്ലായ്പ്പോഴും വൈകിയാണ് വരുന്നതെന്നും ഒരു ജോലിയും ചെയ്യാതെ സമയം കളയുകയാണ് പതിവെന്നും പ്രിൻസിപ്പൽ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.
ഹിമാൻഷു തിവാരി സ്കൂൾ വൃത്തിയാക്കുന്നില്ല. അവൻ തോട്ടത്തിലെ ചെടികൾക്ക് വെള്ളം കൊടുക്കാറില്ല, അതുകൊണ്ടാണ് ഈ ചൂടിൽ അവ ഉണങ്ങുന്നത്. കൃത്യസമയത്ത് സ്കൂളിൽ പോലും വരാറില്ല. കുറച്ച് സമയം ചിലവഴിച്ച ശേഷം അദ്ദേഹം വീട്ടിലേക്ക് മടങ്ങുകയാണ് പതിവെന്ന് പ്രിൻസിപ്പൽ പറഞ്ഞു.
താൻ രാവിലെ 6 മണിക്ക് തന്നെ സ്കൂളിലെത്തിയെന്നും പ്രകോപനമൊന്നുമില്ലാതെ പ്രിൻസിപ്പൽ തന്നെ ആക്രമിക്കുകയായിരുന്നു എന്ന് ഹിമാൻഷു പറഞ്ഞു. താൻ പ്യൂൺ ആയതിനാൽ തന്നോട് ബഹുമാനമില്ലാതെയാണ് പ്രിൻസിപ്പൽ പെരുമാറുന്നതെന്നും, ഹോസ്റ്റലിനായി കൊണ്ടുവന്ന കട്ടയും മറ്റും പ്രിൻസിപ്പൽ മറിച്ചുവിറ്റുവെന്നും ഹിമാൻഷു പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...