ഓക്സിജൻ ഉള്ളിലേയ്ക്കെടുക്കുകയും പുറത്തുവിടുകയും ചെയ്യുന്ന ഏക മൃഗമാണ് പശു...!! അലഹബാദ് ഹൈക്കോടതി
ഗോവധ നിരോധന നിയമപ്രകാരം (cow protection Act) കേസെടുത്തയാള്‍ക്ക് ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ടുളള ഹര്‍ജി പരിഗണിക്കവേ അലഹബാദ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജഡ്‌ജി നടത്തിയ നിരീക്ഷണം ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്.
Allahabad: ഗോവധ നിരോധന നിയമപ്രകാരം (cow protection Act) കേസെടുത്തയാള്‍ക്ക് ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ടുളള ഹര്‍ജി പരിഗണിക്കവേ അലഹബാദ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജഡ്‌ജി നടത്തിയ നിരീക്ഷണം ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്.
ആരോപിക്ക് ജാമ്യം നിഷേധിച്ചുകൊണ്ട് അലഹബാദ് ഹൈക്കോടതി (Allahabad High Court) സിംഗിള്‍ ബെഞ്ച് ജഡ്‌ജി ശേഖര്‍ കുമാര്‍ യാദവ് നടത്തിയ വിധിയുടെ പൂര്‍ണ്ണ രൂപം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
പശുവിന്‍റെ പ്രാധാന്യം വിളിച്ചോതുന്ന വിധിയായിരുന്നു ജഡ്‌ജി ശേഖര്‍ കുമാര്‍ യാദവ് നടത്തിയത്.
ഓക്സിജൻ ഉള്ളിലേയ്ക്കെടുക്കുകയും പുറത്തുവിടുകയും ചെയ്യുന്ന ഏക മൃഗമാണ് പശു, ഇത് ശാസ്ത്രജ്ഞർ പോലും വിശ്വസിക്കുന്നതായി ജഡ്ജി വിധിയില്‍ ചൂണ്ടിക്കാട്ടി.
Also Read: Allahabad High Court: പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന അഭിപ്രായവുമായി അലഹബാദ് ഹൈക്കോടതി
പ്രതിയ്ക്ക് ജാമ്യം നിഷേധിച്ചുകൊണ്ട് പുറത്തിറക്കിയ 12 പേജുള്ള വിധിയില്‍ മറ്റു പല കാര്യങ്ങളും ജഡ്‌ജി ശേഖര്‍ കുമാര്‍ യാദവ് പറയുന്നുണ്ട്.
പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന അഭിപ്രായമാണ് മറ്റൊന്ന്. ഭാരത സംസ്‌കാരത്തിന്‍റെ ഭാഗമാണ് പശുവെന്നും അതിനാല്‍തന്നെ പശുവിന് എല്ലാ മൗലിക അവകാശങ്ങളും നല്‍കി ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും അദേഹം അഭിപ്രായപ്പെട്ടു.
Also Read: പശുക്കള്‍ ഹിന്ദുക്കള്‍, ചത്താല്‍ കുഴിച്ചിടരുത്, അത് മുസ്ലീങ്ങളുടെ രീതി...!!
ഹര്‍ജിക്കാരനായ ജാവേദിന് ജാമ്യം നിഷേധിച്ച കോടതി പാര്‍ലമെന്‍റ് പശുവിന് മൗലികാവകാശങ്ങള്‍ നല്‍കുന്ന ബില്‍ പാസാക്കി പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും അഭിപ്രായപ്പെട്ടു. പശുക്കള്‍ക്ക് ക്ഷേമമുണ്ടായാല്‍ രാജ്യത്തിനും അഭിവൃദ്ധിയുണ്ടാകും. കൂടാതെ, പശുവിനെ ഉപദ്രവിക്കുന്നവര്‍ക്ക് കനത്ത ശിക്ഷ നല്‍കുന്ന നിയമം സര്‍ക്കാര്‍ നടപ്പാക്കണമെന്നും സിംഗിള്‍ ബെഞ്ച് ആവശ്യപ്പെട്ടു.
Also Read: പശുവിനേക്കാള്‍ പരിഗണന സ്ത്രീകള്‍ക്ക് നല്‍കണം... കൊഹിമ സുന്ദരി
പശുവിനെ സംരക്ഷിക്കുക എന്നത് ഒരു മതത്തിന്‍റെ മാത്രം പ്രവര്‍ത്തനമല്ല അത് ഇന്ത്യയുടെ സംസ്കാരത്തിന്‍റെ ഭാഗമാണെന്നും പശുവിനെ സംരക്ഷിക്കേണ്ട കടമ രാജ്യത്തെ ഓരോ പൗരനുമുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.
ഉത്തര്‍പ്രദേശിലെ പശുക്കളുടെ ജീവിതം ശോചനീയമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി രോഗാവസ്ഥയില്‍ പോലും ഉപകാരിയായ പശുവിനെ സംരക്ഷിക്കുന്നതിനായി കൂടുതല്‍ നിയമങ്ങള്‍ വേണമെന്നും നിര്‍ദേശിച്ചു.
എന്തായാലും ഹൈക്കോടതി ജഡ്ജിയുടെ വിധി കേട്ട് ഇപ്പോള്‍ സാധാരണക്കാര്‍ മാത്രമല്ല, ശാസ്ത്രജ്ഞര്‍ പോലും അമ്പരപ്പിലാണ്....!!
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...