New Delhi: വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും റദ്ദാക്കാന്‍ ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തു.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഗുരുനാനാക്ക് ജയന്തി ദിനത്തില്‍   രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്  (Prime Miister Narendra Modi) ഇക്കാര്യം അറിയിച്ചത്. കാര്‍ഷിക നിയമങ്ങള്‍  (Farm Laws) റദ്ദാക്കാനുള്ള ബില്‍ പാര്‍ലമെന്‍റിന്‍റെ  ശൈത്യകാല സമ്മേളനത്തില്‍ കൊണ്ടുവരുമെന്നും മോദി അറിയിച്ചു.  ബില്‍ പിന്‍ വലിക്കണമെന്ന ആവശ്യവുമായി  കഴിഞ്ഞ ഒരു വര്‍ഷമായി കര്‍ഷകര്‍ സമരത്തിലാണ്.  അതിനിടെയാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനം


പഞ്ചാബ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍  അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് കേന്ദ്രസര്‍ക്കാരിന്‍റെ ഈ  നിര്‍ണായക  തീരുമാനം. 


അതേസമയം, കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക ബില്‍  പിന്‍വലിച്ചതോടെ  പ്രതികരണവുമായി ബോളിവുഡ് താരങ്ങള്‍ രംഗത്തെത്തി. കേന്ദ്ര  സര്‍ക്കാരിനെ പിന്തുണച്ചും കര്‍ഷകരെ കുറ്റപ്പെടുത്തിയും   കങ്കണ റണൗത് (Kangana Ranaut) എത്തിയപ്പോള്‍ കര്‍ഷകരെ പിന്തുണച്ചുകൊണ്ട് സോനു സൂദടക്കം നിരവധി താരങ്ങളാണ് പ്രതികരിച്ചത്. 


Also Read: കർഷക ക്ഷേമം ഉറപ്പാക്കും; കാർഷിക നിയമങ്ങൾ പിൻവലിക്കുന്നു: PM Modi


തന്‍റെ   ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ യായിരുന്നു  കങ്കണയുടെ പ്രതികരണം.  "ദുഃഖകരവും ലജ്ജാകരവും തികച്ചും അന്യായവുമാണ്…" അവർ കുറിച്ചു,.  "പാർലമെന്റിലെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരല്ല, തെരുവിലെ ആളുകൾ നിയമങ്ങൾ നിർമ്മിക്കാൻ തുടങ്ങിയിട്ടുണ്ടെങ്കിൽ, ഇത് ഒരു ജിഹാദി രാഷ്ട്രമാണ്… അഭിനന്ദനങ്ങൾ. ഇതുപോലെ ആഗ്രഹിക്കുന്ന എല്ലാവർക്കും",  കങ്കണ  കുറിച്ചു,



അതേസമയം, കര്‍ഷകര്‍ക്ക് പിന്തുണയറിയിച്ചായിരുന്നു സോനു സൂദ്  (Sonu Sood) ട്വീറ്റ് ചെയ്തത്.  "ഇത് അത്ഭുതകരമായ വാർത്തയാണ്! നന്ദി, @narendramodi ji, @PMOIndia, കാർഷിക നിയമങ്ങൾ തിരിച്ചെടുത്തതിന്. കർഷകരേ, സമാധാനപരമായ പ്രതിഷേധങ്ങളിലൂടെ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചതിന് നന്ദി. ഇന്ന് ശ്രീ ഗുരുനാനാക്ക് ജയന്തി ദിനത്തില്‍ നിങ്ങള്‍ നിങ്ങളുടെ കുടുംബത്തോടൊപ്പം സന്തോഷത്തോടെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു..." സോനു സൂദ് കുറിച്ചു.



കൂടാതെ,  തപ്‌സി പന്നു,  ശ്രുതി സേത്ത്, റിച്ച ചദ്ദ,  ഗുൽ പനാഗ്, ഹിമാൻഷി ഖുറാന  തുടങ്ങിയവരും  തങ്ങളുടെ പ്രതികരണം അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.