ന്യൂഡല്‍ഹി: കൊറോണ വൈറസ് വാക്സിന്‍ 'കൊവാക്സിന്‍' മനുഷ്യരിലെ രണ്ടാം ഘട്ട പരീക്ഷണത്തിന് കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി. ഭാരത്‌ ബയോടെക് വികസിപ്പിച്ച വാക്സിന്‍റെ പരീക്ഷണം ഈ മാസം ഏഴു മുതല്‍ നടത്താനാണ് തീരുമാനം. 


COMMERCIAL BREAK
SCROLL TO CONTINUE READING

380 പെരിലായാണ് രണ്ടാം ഘട്ട പരീക്ഷണങ്ങള്‍ നടത്തുന്നത്. ഒന്നാം ഘട്ട പരീക്ഷണം വിജയകരമായി തുടരുന്ന സാഹചര്യത്തിലാണ് രണ്ടാം ഘട്ട പരീക്ഷണത്തിനു ഒരുങ്ങുന്നത്. ഒന്നാം ഘട്ടത്തില്‍ കുത്തിവെപ്പെടുത്ത ആര്‍ക്കും ദോഷകരമായ പാര്‍ശ്വഫലങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. 


പരീക്ഷണത്തിനു വിധേയരാകുന്നവരുടെ രക്തസാമ്പിളുകള്‍ ശേഖരിച്ചു. വൈറസിനെ ചെറുക്കാന്‍ രൂപപ്പെട്ട ആന്‍റിബോഡികളുടെ അളവും സ്വഭാവവും അറിയാനായാണ് ഇത്. എന്നാല്‍, ഇതിന്‍റെ പരിശോധന ഫലങ്ങള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല. ഐസിഎംആറിന്‍റേയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടേയും സഹകരണത്തോടെ പൂര്‍ണമായും തദ്ദേശീയമായാണ് കൊവാക്സിന്‍ വികസിപ്പിക്കുന്നത്.