Independence Day 2023: ചെങ്കോട്ടയിൽ സുരക്ഷ ശക്തമാക്കി
Independence Day 2023: സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്കിടെ മണിപ്പുരിലെ കുക്കി, മെയ്തെയ് വിഭാഗത്തിലെ അംഗങ്ങളുടെ പ്രതിഷേധമുണ്ടായേക്കാമെന്നാണ് കേന്ദ്ര ഇന്റലിജൻസിന്റെ റിപ്പോർട്ട്.
ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ അതീവ സുരക്ഷ സംവിധാനങ്ങൾ ഒരുക്കിയിരിക്കുകയാണ്. സുരക്ഷയുടെ ഭാഗമായി 1,000 ഫേഷ്യൽ റെക്കഗ്നിഷൻ ക്യാമറകൾ, ആന്റി-ഡ്രോൺ സംവിധാനങ്ങൾ, പതിനായിരത്തിലധികം പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷ എന്നിവയും ഒരുക്കിയിട്ടുണ്ട്.
ചൊവ്വാഴ്ചയാണ് 77-ാമത് സ്വാതന്ത്ര്യദിനം രാജ്യം ആഘോഷിക്കുന്നത്. അതിനുള്ള എല്ലാ ഒരുക്കങ്ങളും ദേശീയ തലസ്ഥാനം ഒറുക്കി കഴിഞ്ഞു. കോവിഡ് നിയന്ത്രണങ്ങളില്ലാതെ നടക്കുന്ന പരിപാടിയിൽ ശക്തമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഹരിയാനയിലെ നൂഹിലും സമീപ പ്രദേശങ്ങളിലും അടുത്തിടെയുണ്ടായ അക്രമ സംഭവങ്ങൾ കണക്കിലെടുത്ത് കർശന ജാഗ്രതയാണ് രാജ്യ തലസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്.
കോവിഡ്19 നിയന്ത്രണങ്ങളൊന്നുമില്ലാതെ ഈ വർഷം സ്വാതന്ത്ര്യദിനം പൂർണ്ണ ആവേശത്തോടെ ആഘോഷിക്കുമെന്നും അതിനായി ശക്തവും ആവശ്യമായതുമായ പോലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും സുരക്ഷ ഒരുക്കുന്നതിനായി മറ്റ് ഏജൻസികളുമായി തത്സമയ വിവരങ്ങൾ ഏകോപിപ്പിക്കുകയും പങ്കിടുകയും ചെയ്യുമെന്നും സുരക്ഷാ ക്രമീകരണങ്ങളുടെ വിശദാംശങ്ങൾ പങ്കുവെച്ചുകൊണ്ട് സ്‌പെഷ്യൽ പോലീസ് കമ്മീഷണർ ഡിപേന്ദ്ര പഥക് വ്യക്തമാക്കി.
ഇത് മാത്രമല്ല സുരക്ഷാ ആവശ്യങ്ങൾക്കായി ഡൽഹി പോലീസ് സാങ്കേതിക സംവിധാനങ്ങളും ഉപയോഗിക്കുമെന്നും പതക് വ്യക്തമാക്കി. സെൻട്രൽ ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് മുന്നിലെ ഗ്യാൻ പഥിൽ ദേശീയ ഉത്സവാഘോഷങ്ങൾക്കായി പൂക്കളും ജി20 ചിഹ്നങ്ങളും കൊണ്ട് മനോഹരമായി അലങ്കരിച്ചിരിട്ടുണ്ട്. എന്നാൽ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചെങ്കോട്ടയിൽ വലിയ അലങ്കാരങ്ങളൊന്നും ഉണ്ടാകില്ലഎന്നാണ് റിപ്പോർട്ട്. കിസാൻ പദ്ധതിയുടെ ഗുണഭോക്താക്കൾ ഉൾപ്പെടെ 1,800 ഓളം പ്രത്യേക അതിഥികളെ സ്വാതന്ത്ര്യദിന ചടങ്ങിൽ പങ്കെടുക്കാൻ രാജ്യത്തുടനീളമുള്ള സർക്കാർ ക്ഷണിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. ഈ വർഷം ഇരുപത്തിനായിരത്തിലധികം ഉദ്യോഗസ്ഥരും സാധാരണക്കാരും സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കുമെന്നും റിപ്പോർട്ടുണ്ട്
Also Read: Rahu Fav Zodiac: നിങ്ങൾ ഈ രാശിക്കാരാണോ? എന്നാൽ രാഹുവിന്റെ കൃപ എപ്പോഴും ഉണ്ടാകും!
ഫേഷ്യൽ റെക്കഗ്നിഷനും വീഡിയോ അനലിറ്റിക് സംവിധാനങ്ങളുമുള്ള ആയിരത്തോളം ക്യാമറകൾ മുഗൾ കാലഘട്ടത്തിലെ കോട്ടയിലും പരിസരത്തും ഒപ്പം മറ്റ് തന്ത്രപ്രധാനമായ സ്ഥലങ്ങളിലും സുരക്ഷ ഉറപ്പാക്കാനും വിവിഐപി ചലനങ്ങൾ നിരീക്ഷിക്കാനും സ്ഥാപിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. കൂടാതെ ചെങ്കോട്ടയിൽ ആന്റി ഡ്രോൺ സംവിധാനവും സ്ഥാപിച്ചിട്ടുണ്ട്. വ്യോമ പ്രതിരോധ തോക്കുകൾ സ്ഥാപിക്കുന്നതുൾപ്പെടെ എല്ലാ ഭീകരവിരുദ്ധ നടപടികളും തയ്യാറാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെയും മറ്റ് വിവിഐപി അതിഥികളുടെയും സുരക്ഷയ്ക്കായി സ്‌നൈപ്പർമാർ, എലൈറ്റ് SWAT കമാൻഡോകൾ, ഷാർപ്പ് ഷൂട്ടർമാർ എന്നിവരെ തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ വിന്യസിക്കുമെന്നും റിപ്പോർട്ടുണ്ട്.
ഇതിനിടയിൽ കേന്ദ്ര ഏജൻസികളിൽ നിന്ന് ലഭിച്ച രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് പട്രോളിംഗ് ശക്തമാക്കുകയും സുപ്രധാന ഇൻസ്റ്റാളേഷനുകളിൽ അധിക പിക്കറ്റുകൾ വിന്യസിക്കുകയും ചെയ്യുമെന്നും അനിഷ്ട സംഭവങ്ങൾ തടയാൻ സേന അതീവ ജാഗ്രതയിൽ തുടരുകയാണെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്കിടെ മണിപ്പുരിലെ കുക്കി, മെയ്തെയ് വിഭാഗത്തിലെ അംഗങ്ങളുടെ പ്രതിഷേധമുണ്ടായേക്കാമെന്നാണ് കേന്ദ്ര ഇന്റലിജൻസിന്റെ റിപ്പോർട്ട്. മാത്രമല്ല ചെങ്കോട്ടയിൽ പ്രധാനമന്ത്രി ത്രിവർണ പതാക ഉയർത്തുമ്പോൾ പ്രതിഷേധ മുദ്രാവാക്യം മുഴക്കാനും പ്ലക്കാർഡ് ഉയർത്താനും സാധ്യതയുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പഴുതടച്ച സുരക്ഷയാണ് ഇത്തവണ രാജ്യതലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...