New Delhi: രാജ്യം ആഗസ്റ്റ് 15 ന് അതിന്‍റെ 76-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങുകയാണ്. 76 വർഷം മുന്‍പ് ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ ദിനമാണ് നാം സ്വാതന്ത്ര്യദിനമായി ആഘോഷിക്കുന്നത്.
Also Read: Independence Day 2023: ഇത്തവണ സ്വാതന്ത്ര്യദിനം കുടുംബത്തോടൊപ്പം ആഘോഷിച്ചാലോ?
ഈ ദിനം നമുക്ക് സ്വാതന്ത്ര്യം നേടിത്തന്ന വീര സേനാനികളെയും നമ്മുടെ രാജ്യത്തിന്‍റെ ചരിത്രത്തെയും അതിന്‍റെ സംസ്കാരത്തെയും രാജ്യം കൈവരിച്ച നേട്ടങ്ങളേയും ആദരവോടെ ഓര്‍ക്കാനുള്ള ദിവസമാണ്. രാജ്യത്ത് സ്വാതന്ത്ര്യ ദിന ആഘോഷത്തിനുള്ള തയ്യാറെടുപ്പുകള്‍ തകൃതിയായി നടക്കുകയാണ്.
Also Read: Mars Transit 2023: ഈ 4 രാശിക്കാരുടെ ജീവിതത്തിൽ ചൊവ്വ അനുകൂലം, ആഗസ്റ്റ് 18 മുതൽ പണത്തിന്‍റെ പെരുമഴ!!
സ്വാതന്ത്ര്യ ദിന ആഘോഷത്തോടൊപ്പം വന്‍ സുരക്ഷയാണ് തലസ്ഥാനത്ത് ഏര്‍പ്പെടുത്തുന്നത്. ഡല്‍ഹി പോലീസ്, സേനയുടെ വിവിധ വിഭാഗങ്ങള്‍ ഡല്‍ഹിയുടെ സുരക്ഷയ്ക്കായി രംഗത്തുണ്ട്.
ഈ അവസരത്തില്‍ രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളങ്ങളില്‍ ഒന്നായ ന്യൂഡല്‍ഹിയിലെ IGI വിമാനത്താവളത്തില്‍ ചില നിയത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിയ്ക്കുകയാണ്.
സ്വാതന്ത്ര്യ ദിനത്തില്‍ രാവിലെയും വൈകുന്നേരവും നിശ്ചിത സമയങ്ങളിൽ നോൺ-ഷെഡ്യൂൾഡ് വിമാനങ്ങൾക്ക് ഡൽഹി IGI വിമാനത്താവളത്തിൽ ഇറങ്ങാനോ ടേക്ക് ഓഫ് ചെയ്യാനോ അനുവാദമില്ല. റിപ്പോർട്ട് അനുസരിച്ച് രാവിലേയും വൈകുന്നേരവും ചില സമയങ്ങളിൽ ഷെഡ്യൂൾ ചെയ്യാത്ത വിമാനങ്ങൾ എത്തുന്നതിനും പുറപ്പെടുന്നതിനും വിലക്ക് ഏര്‍പ്പെടുത്തും.
ആഗസ്റ്റ് 15 ന് രാവിലെ 6 മുതൽ 10 വരെയും വൈകുന്നേരം 4 മുതൽ 7 വരെയും ഷെഡ്യൂൾ ചെയ്യാത്ത വിമാനങ്ങൾക്കും ചാർട്ടേഡ് ഫ്ലൈറ്റുകൾക്കും ലാൻഡിംഗ് അല്ലെങ്കിൽ ടേക്ക് ഓഫ് അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട്, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഎഐ) കീഴിൽ വരുന്ന എയറോനോട്ടിക്കൽ ഇൻഫർമേഷൻ സർവീസസ് (Aeronautical Information Services - AIS) വിമാനകമ്പനികൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഇന്ത്യൻ എയർഫോഴ്സ് (IAF), ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (BSF), ആർമി ഏവിയേഷൻ ഹെലികോപ്റ്റർ ദൗത്യങ്ങൾ എന്നിവയ്ക്ക് ഈ നിയന്ത്രണം ബാധകമാവില്ല. കൂടാതെ, അടിയന്തിര സാഹചര്യത്തിൽ ഒരു സംസ്ഥാനത്തിന്‍റെ ഗവർണർക്കോ മുഖ്യമന്ത്രിക്കോ സർക്കാർ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്ററുകളിലും വിമാനങ്ങളിലും പറക്കാം, ഈ നിയന്ത്രണം ബാധകമാവില്ല. അടിയന്തിര സേവനങ്ങൾ നൽകുന്ന ഫ്ലൈറ്റുകൾക്കും ഡൽഹി വിമാനത്താവളത്തിൽ അനുമതി നൽകും.
അതേസമയം, രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമായ ന്യൂ ഡൽഹി IGI വിമാനത്താവളത്തിൽ ഷെഡ്യൂൾ ചെയ്ത വിമാനങ്ങളുടെ യാത്ര സ്വാതന്ത്ര്യ ദിനത്തിൽ യാതൊരു വിധത്തിലും ബാധിക്കില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...