ഹൈദരാബാദ്:  കോറോണ വൈറസിനെ ഇന്ത്യയിൽ നിന്നും തുരത്തിയോടിക്കുന്നതിന്റെ പോരാട്ടത്തിന് ഐക്യദീപം തെളിയിക്കാൻ വേണ്ടി പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ ആഹ്വാനത്തെ തെലങ്കാനയിലെ ബിജെപി എംഎൽഎ ഏറ്റെടുത്തത് വ്യത്യസ്ത രീതിയിലായിരുന്നു.  അണികളേയും കൂട്ടി പന്തവും കത്തിച്ച് നിരത്തിലിറങ്ങിയായിരുന്നു എംഎൽഎ പ്രകടനം നടത്തിയത്. 


Also read: Corona പ്രതിരോധം: വീണ്ടും മാതൃകയായി കിങ് ഖാൻ 


lock down പ്രഖ്യാപിച്ചിരിക്കുന്ന ഈ സമയത്ത് അണികളുമായി എംഎൽഎ നടത്തിയ പ്രകടനം നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ടായിരുന്നു.  


'ചൈന വൈറസ് ഗോബാക്ക്' എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ട് തെലങ്കാനയിലെ ഗോഷ് മഹൽ മണ്ഡലത്തിലെ പ്രതിനിധിയായ രാജാ സിങ് എംഎൽഎയാണ് ഇരുപതോളം പേരുമായി നിരത്തിലിറങ്ങി പ്രകടനം നടത്തിയത്. 


ഇതിന്റെ വീഡിയോ ഇപ്പോൾ വൈറലാകുകയാണ്.