Corona പ്രതിരോധം: വീണ്ടും മാതൃകയായി കിങ് ഖാൻ

തന്റെ വീടിനോട് ചേർന്നുള്ള നാലുനില കെട്ടിടമായ തന്റെ ഓഫീസ് quarantine ൽ കഴിയുന്നവർക്കായി വിട്ടുനല്കിയാണ് ഷാരൂഖ് ഖാനും ഭാര്യ ഗൗരിയും വീണ്ടും രംഗത്തെത്തിയത്.   

Last Updated : Apr 6, 2020, 08:52 AM IST
Corona പ്രതിരോധം: വീണ്ടും മാതൃകയായി കിങ് ഖാൻ

കൊറോണ വൈറസ് രാജ്യത്തെ മുഴുവൻ വിഴുങ്ങാൻ നിൽക്കുന്ന ഈ സാഹചര്യത്തിൽ കോറോണയെ തുരത്തിയോടിക്കാനുള്ള കടുത്ത പ്രായത്നങ്ങലാണ് ഇന്ത്യ കൈക്കൊണ്ടിരിക്കുന്നത്. 

അതുകൊണ്ടുതന്നെ 21 ദിവസത്തെ lock down ൽ പൂർണ്ണ പിന്തുണയാണ് രാജ്യത്തെ ജനങ്ങൾ നൽകുന്നതും.  ഇന്ത്യയിൽ കോറോണ വൈറസ് ഏതാണ്ട് 3000 ത്തോളം പേർക്ക് സ്ഥിരീകരിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ രാജ്യത്തിനൊപ്പം പോരാടാൻ ബോളിവുഡും രംഗത്തുണ്ട്. 

Also read: സൗജന്യ റേഷൻ വാങ്ങിയതിന്റെ സന്തോഷം പങ്കുവെച്ച് മണിയൻപിള്ള രാജു

തുടക്കത്തിലേ കോറോണ പ്രതിരോധത്തിൽ പങ്കാളികളായിരുന്ന കിങ് ഖാനും ഭാര്യയും വീണ്ടും മാതൃകയാകുകയാണ്.  തന്റെ വീടിനോട് ചേർന്നുള്ള നാലുനില കെട്ടിടമായ തന്റെ ഓഫീസ് quarantine ൽ കഴിയുന്നവർക്കായി വിട്ടുനല്കിയാണ് ഷാരൂഖ് ഖാനും ഭാര്യ ഗൗരിയും വീണ്ടും രംഗത്തെത്തിയത്. 

quarantine ൽ കഴിയുന്ന പ്രായമായ സ്ത്രീകൾക്കും കുട്ടികൾക്കുമായിട്ടാണ് അദ്ദേഹം വിട്ടുനൽകിയിരിക്കുന്നത്.  മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ഷാറൂഖാന്റെ ഈ വലിയ മനസിന് നന്ദി അറിയിച്ചിട്ടുണ്ട്. 

Also read: സന്തോഷ വാർത്ത; വാഹന പ്രേമികളുടെ നിത്യഹരിത വാഹനം തിരിച്ചു വരുന്നു 

മുംബൈയിലെ ആരോഗ്യപ്രവർത്തകരെ സഹായിക്കാനും വിശന്നു വലഞ്ഞവർക്ക് ഭക്ഷണം വിതരണം ചെയ്തും നേരത്തെയും ഷാരൂഖ് ഖാൻ രംഗത്തെത്തിയിരുന്നു.  

കൂടാതെ ഈ സമയം ബുദ്ധിമുട്ടുന്ന ദിവസവേതനക്കാർക്ക് പണമെത്തിക്കുകയും പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് നല്ലൊരു തുക കിം ഖാൻ സംഭാവന നൽകുകയും  ചെയ്തിട്ടുണ്ട്.  

Trending News