പബ്ജി കളിച്ച് പരിചയപ്പെട്ട യുവാവിനൊപ്പം താമസിക്കാൻ  ഇന്ത്യയിലെത്തിയ പാകിസ്താനി വനിത സീമ ഹൈദർ ഇനി സിനിമയിലേക്കും. പാക് ചാരസംഘടനയായ ഐഎസ്ഐയുടെ ഏജന്റ് എന്ന ആരോപണം നേരിടുന്ന സീമയ്ക്ക്  റോ ഉദ്യോഗസ്ഥയുടെ വേഷമാണ് വാഗ്ദാനം. പബ്ജി കളിച്ച് പ്രണയത്തിലായ യുവാവിനെ വിവാഹം കഴിക്കാനാണ് പാകിസ്താൻകാരി 30 കാരി സീമ ഹൈദർ നിയമംലംഘിച്ച് അതിർത്തി കടന്ന് ഇന്ത്യയിലെത്തിയത്.  കഴിഞ്ഞ മെയ് മാസം മുതൽ സീമ ഹൈദ‌ർ ഇന്ത്യയിലും പാകിസ്ഥാനിലും ചർച്ചാ വിഷയമാണ്. പാക് ചാരസംഘടനയായ ഐഎസ്ഐയുടെ ഏജന്റ് എന്ന ആരോപണവും അവർ നേരിടുന്നുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

എ ടെയിലർ മർഡർ സ്റ്റോറി എന്ന ചിത്രത്തിന് വേണ്ടി സീമ ഹൈദറിന്റ ഓഡീഷൻ നടത്തിയതായാണ് റിപ്പോർട്ടുകൾ. ഉദയ്പുരിൽ ഭീകരർ വധിച്ച തയ്യൽക്കാരൻ കനയ്യ ലാലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം . ഇതിൽ റോ ഉദ്യോഗസ്ഥയുടെ വേഷമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. സിനിമ നിർമിക്കുന്ന ജാനി ഫയർഫോക്സ് പ്രൊഡക്ഷൻ ഹൗസ് ഗ്രേറ്റർ നോയിഡയിൽ വച്ച് സംസാരിച്ച് ഓഡീഷൻ നടത്തിയെന്നാണ് റിപ്പോർട്ട്. സംവിധായകരായ ജയന്ത് സിൻഹയും ഭരത് സിങുമാണ് ഓഡീഷൻ നടത്തിയത്. എന്നാൽ സിനിമയിൽ അഭിനയിക്കുന്നതിൽ അവർ ഇതുവരെ സമ്മതം മൂളിയിട്ടില്ല. ഉത്തർപ്രദേശ് ഭീകരവിരുദ്ധ സേനയിൽ നിന്ന് ക്ലീൻ ചിറ്റ് കിട്ടിയാൽ മാത്രമേ അഭിനയിക്കാനാകൂ.


ALSO READ: പറന്നു.. പറന്ന്.. എങ്ങോട്ടാ? പറന്നുയരുന്ന മയിലിന്‍റെ ദൃശ്യം കണ്ടോ? വീഡിയോ വൈറൽ


മുഹമ്മദ് നബിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ ബിജെപി മുന്‍ വക്‌താവ്‌ നുപൂര്‍ ശര്‍മയെ പിന്തുണച്ചതിന്റെ പേരിലാണ് ഉദയ്പൂരിൽ തയ്യൽക്കട നടത്തിയിരുന്നു കനയ്യ ലാലിനെ രണ്ട് പേർ പട്ടാപ്പകൽ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കനയ്യലാലിന്റെ ഭാര്യയും മകനും സിനിമ ചെയ്യുന്നതിൽ എതിർപ്പ് ഇല്ലെന്ന് നിർമാതാവ് അമിത് ജാനിയോട് അറിയിച്ചിട്ടുണ്ട്. സീമ ഹൈദറിനെ മുമ്പും ജാനി പിന്തുണച്ചിട്ടുണ്ട്. ഹിന്ദുമതത്തിലേക്ക് വരാൻ കാവി ഷാൾ സമ്മാനിച്ച് ജാനി, സീമയെ സ്വാഗതം ചെയ്തിരുന്നു. ജാനിയുടെ പാദങ്ങൾതൊട്ട് സീമ അനുഗ്രഹം വാങ്ങുകയും ചെയ്തിരുന്നു. ഇനി ഭീകര വിരുദ്ധ സേനയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് സിനിമ നിർമാതാക്കൾ. എ ടെയിലർ മർഡർ സ്റ്റോറിയുടെ ട്രെയിലർ പുറത്തിറങ്ങിയിട്ടുണ്ട്. 25 മുതൽ 30 കോടിരൂപ വരെ ചെലവ് പ്രതീക്ഷിക്കുന്ന ചിത്രമാണിത്. 


പബ്ജി ഗെയിം കളിച്ച് പരിചയപ്പെട്ട് പ്രണയത്തിലായ ഉത്തർപ്രദേശ് സ്വദേശിയായ 22കാരൻ സച്ചിൻ മീണയെ തേടിയാണ് സീമ ഹൈദർ ഇന്ത്യയിലെത്തിയത്. കോവിഡ് കാലത്താണ് ഇവർ ഗെയിം വഴി പരിചയപ്പെട്ടത്.  ഇരുവരെ ഇപ്പോൾ പൊലീസ് നിരീക്ഷണത്തിലാണ്. സച്ചിൻ മീണയ്ക്ക് ജോലി ഒന്നും ഇല്ലാത്തതിനാൽ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു ഇരുവരും. സിനിമയ്ക്ക് പിന്നാലെ ജോലി ഓഫർ കൂടി ഇവർക്ക് കിട്ടിയതായാണ് വിവരം. ഗുജറാത്തിൽ നിന്നുള്ള വ്യവസായിയാണ് വർഷം ആറ് ലക്ഷം രൂപ വീതം ലഭിക്കുന്ന ജോലി വാഗ്ദാനം ചെയ്തത്.  ഭർത്താവ് സാമ്പത്തികമായി ബുദ്ധിമുട്ടുന്നതായി സീമ ഒരു വീഡിയോയിലൂടെ പറഞ്ഞിരുന്നു. എപ്പോൾ വേണമെങ്കിലും ജോലിക്ക് എത്താമെന്നാണ് ഓഫർ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.