Parking Rules: തനതായ പ്രവർത്തന ശൈലിക്ക് പേരുകേട്ട വ്യക്തിയാണ് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി  നിതിൻ ഗഡ്കരി. റോഡുകളിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കവേ അദ്ദേഹം പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Karnataka Elections 2023:  കർണാടകയില്‍ രാഷ്ട്രീയ ഗണിതം മാറുന്നു, ജെഡിഎസിന് വേണ്ടി പ്രചാരണം നടത്താന്‍ മമത ബാനർജി എത്തുന്നു


പാർക്കിംഗ് നിയമങ്ങളില്‍ കാര്യമായ മാറ്റം ഉടന്‍ ഉണ്ടാവുമെന്നും റോഡില്‍ ഉണ്ടാ കുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ മാര്‍ഗ്ഗം ഉടന്‍ തന്നെ നടപ്പാക്കുമെന്നും അദ്ദേഹം  പറഞ്ഞു. ഒപ്പം, ഗതാഗത കുരുക്കിന് അദ്ദേഹം  പരിഹാരവും നിര്‍ദ്ദേശിച്ചു. അതായത്, പുതിയ പാര്‍ക്കിംഗ് നിയമങ്ങളാണ് അദ്ദേഹം മുന്നോട്ടു വച്ചത്. 


Also Read:  Mahatma Gandhi: മഹാത്മാഗാന്ധിക്ക് നിയമ ബിരുദം ഇല്ലായിരുന്നു..!! ജ'മ്മു കശ്മീർ എൽജി മനോജ് സിൻഹയ്ക്ക് മറുപടിയുമായി തുഷാർ ഗാന്ധി


കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി നടത്തിയ പുതിയ പ്രഖ്യാപനം അക്ഷരാര്‍ത്ഥത്തില്‍ കാർ, ബൈക്ക്, ഓട്ടോ ഉടമകളെ ഞെട്ടിച്ചിരിയ്ക്കുകയാണ്. പുതിയ പാർക്കിംഗ് നിയമങ്ങളെക്കുറിച്ചുള്ള സൂചന നല്‍കിയ അദ്ദേഹം റോഡിൽ തെറ്റായി പാർക്ക് ചെയ്തിരിക്കുന്ന വാഹനത്തിന്‍റെ ചിത്രം ആരെങ്കിലും അയച്ചാൽ 500 രൂപ പാരിതോഷികം നൽകുമെന്നും ഒരു പരിപാടിയിൽ പ്രഖ്യാപിച്ചു. 


റോഡില്‍ അലക്ഷ്യമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ മൂലമുണ്ടാകുന്ന ഗതാഗത കുരുക്കിൽ നിന്ന് രക്ഷനേടാനാണ് ഗഡ്കരി പുതിയ പ്രഖ്യാപനം നടത്തിയത്. കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രിയുടെ വാക്കുകൾ കേട്ട് എല്ലാവരും ഞെട്ടിയിരിക്കുകയാണ്. ഈ നിയമം ഉടന്‍ പ്രബല്യത്തിലാക്കുന്ന കാര്യം പരിഗണനയിലാണ് എന്ന് മന്ത്രി പ്രഖ്യാപിച്ചു.  ഈ നിയമം കേട്ട് ഡ്രൈവർമാർ അത്ഭുതം പ്രകടിപ്പിക്കുകയാണെന്ന് നിതിൻ ഗഡ്കരി പറഞ്ഞു. എന്നാൽ ഇത് നടപ്പാക്കിയാൽ നഗരങ്ങള്‍ക്ക് ഗതാഗത കുരുക്കിൽ നിന്ന് മോചനം ലഭിക്കും. തെറ്റായി വാഹനം പാർക്ക് ചെയ്താൽ 1000 രൂപ പിഴ ഈടാക്കുമെന്നും അദ്ദേഹം പറഞ്ഞു.


തെറ്റായി വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ശീലം അവസാനിപ്പിക്കുകയാണ് ഈ നിയമം കൊണ്ടുവരുന്നതിന്‍റെ പ്രധാന  ലക്ഷ്യമെന്ന് ഗഡ്കരി വ്യക്തമാക്കി. അതായത്, റോഡില്‍ അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്‌താല്‍ 1000 രൂപ പിഴ ഈടാക്കും, ഇതിനുപുറമെ തെറ്റായി പാർക്ക് ചെയ്ത വാഹനത്തിന്‍റെ ചിത്രം അയക്കുന്നയാൾക്ക് 500 രൂപ പാരിതോഷികം നൽകും, അദ്ദേഹം വ്യക്തമാക്കി. 


ജനങ്ങൾ കോടിക്കണക്കിന് തുക മുടക്കി വീടുകൾ നിര്‍മ്മിക്കുന്നു, എന്നാല്‍, വാഹനം പാര്‍ക്ക്‌ ചെയ്യാനുള്ള ഇടം അവരുടെ മനസ്സില്‍ ഇല്ല, കോടികൾ വിലമതിക്കുന്ന വീടും ലക്ഷങ്ങൾ മുടക്കി കാറും വാങ്ങി റോഡിൽ പാർക്ക് ചെയ്യുന്നു, ഗഡ്കരി പരിഹസിച്ചു, തന്‍റെ പാചകക്കാരന് നാഗ്പൂരിൽ രണ്ട് പഴയ കാറുകളുണ്ട്. ഇന്ന് നാലംഗ കുടുംബത്തിന് ആറ് കാറുകളാണുള്ളത്. ഡൽഹിക്കാരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാനാണ് സര്‍ക്കാര്‍ റോഡ് ഉണ്ടാക്കുന്നത് എന്ന് തോന്നിപ്പോകും എന്നും ഗഡ്കരി പറഞ്ഞു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.