Fali S Nariman Passes: മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ ഫാലി എസ് നരിമാൻ അന്തരിച്ചു
Fali S Nariman Passed away: സാം ബരിയാഞ്ജി നരിമാൻ ബാനു ദമ്പതികളുടെ മകനായി റംഗൂണിലായിരുന്നു അദ്ദേഹത്തിൻറെ ജനനം. ഒരു ഇൻഷുറൻസ് കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു പിതാവ്
ന്യൂഡൽഹി: മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ ഫാലി എസ് നരിമാൻ അന്തരിച്ചു. 95 വയസ്സായിരുന്നു അദ്ദേഹത്തിന്. 1991-ൽ പദ്മ ഭൂഷണും, 2007-ൽ പദ്മ വിഭൂഷണും നൽകി ആദരിച്ചിട്ടുണ്ട്. രാജ്യത്തെ പല സുപ്രധാന കേസുകളിലും കോടതിയിൽ ഹാജരായ അഭിഭാഷകനെന്ന നിലയിലും ഫാലി എസ് നരിമാൻ പ്രശസ്തനാണ്.
ഭോപ്പാൽ വിഷ വാതക ദുരന്തത്തിൽ യൂണിയൻ കാർബൈഡ് കമ്പനിക്കായി ഹാജരായ അഭിഭാഷകൻ കൂടിയാണ് അദ്ദേഹം. 1975-ൽ ഇന്ദിരാ ഗാന്ധിയുടെ അടിയന്തിരാവസ്ഥ പ്രഖ്യാപനത്തിൽ പ്രതിഷേധിച്ച് അദ്ദേഹം അഡീഷണൽ സോളിസിറ്റർ ജനറൽ പോസ്റ്റിൽ നിന്നും രാജിവെച്ചു.
സാം ബരിയാഞ്ജി നരിമാൻ ബാനു ദമ്പതികളുടെ മകനായി റംഗൂണിലായിരുന്നു അദ്ദേഹത്തിൻറെ ജനനം. ഒരു ഇൻഷുറൻസ് കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു പിതാവ്. സിംലയിലെ ബിഷപ് കോട്ടൺ സ്കൂളിലും മുംബൈയിലെ സെന്റ് സേവ്യേഴ്സ് കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയ്യാക്കിയ അദ്ദേഹം. 1991 മുതൽ 2010 വരെ ബാർ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡൻ്റായിരുന്നു അദ്ദേഹം.
ധനതത്വശാസ്ത്രം ചരിത്രവുമുൾപ്പെടെ വിഷയങ്ങളിൽ ബിരുദം നേടിയിട്ടുണ്ട്. ഗവണ്മെന്റ് ലോ കോളേജിൽ നിന്നായിരുന്നു നിയമ ബിരുദം കരസ്ഥമാക്കിയത്. ബിഫോർ മെമ്മറി ഫേഡ്സാണ് അദ്ദേഹത്തിന്റെ ആത്മകഥ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.