മുംബൈ: രാജ്യത്തെ വളര്‍ച്ചാ നിരക്ക് കൂടുമെന്ന വിലയിരുത്തല്‍ ഓഹരി സൂചികകള്‍ക്ക് തുണയായി. തുടര്‍ച്ചയായ രണ്ടാം ദിവസവും വിപണി നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സെന്‍സെക്‌സ് 284.20 പോയന്റ് ഉയര്‍ന്ന് 35463.08 ലും നിഫ്റ്റി 83.70 പോയന്റ് നേട്ടത്തില്‍ 10768.40 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒരുവേള സെന്‍സെക്‌സ് 400 പോയന്റോളം ഉയര്‍ന്നെങ്കിലും കനത്ത വില്പന സമ്മര്‍ദമാണ് സൂചികകളെ പിന്നോട്ടടിച്ചത്.


ബിഎസ്ഇയിലെ 1955 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 749 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.


ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്‌സ്, ഏഷ്യന്‍ പെയിന്റ്‌സ്, ആക്‌സിസ് ബാങ്ക്, വിപ്രോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടെക് മഹീന്ദ്ര, റിലയന്‍സ്, ഒഎന്‍ജിസി, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. 


ലുപിന്‍, സണ്‍ ഫാര്‍മ, ഐഒസി, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.