ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം
നിഫ്റ്റി 18 പോയിന്റ് ഉയർന്ന് 13,090 ലുമാണ് വ്യാപാരം ആരഭിച്ചത്.
മുംബൈ: ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 76 പോയിന്റ് താഴ്ന്ന് 44,579 ലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 18 പോയിന്റ് ഉയർന്ന് 13,090 ലുമാണ് വ്യാപാരം ആരഭിച്ചത്.
മഹീന്ദ്ര ആന്റ് മഹീന്ദ്ര, മാരുതി സുസുകി, ടൈറ്റാൻ, ഒഎൻജിസി, ബജാജ് ഓട്ടോ, ഏഷ്യൻ പെയിന്റ്സ്, ഹിന്ദുസ്ഥാൻ യൂണിലിവർ, എൽആന്റ്ടി, ഇൻഡസിൻഡ് ബാങ്ക്, എച്ച്സിഎൽ ടെക്, എൻടിപിസി, സൺ ഫാർമ എന്നീ ഓഹരികൾ നേട്ടത്തിലാണ്.
ടിസിഎസ്, നെസ് ലെ, ഐടിസി, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിൻസർവ്, എസ്ബിഐ, എച്ച്ഡിഎഫ്സി എന്നീ ഓഹരികൾ നഷ്ടത്തിലാണ്.
ബിഎസ്ഇയിലെ 881 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 312 ഓഹരികൾ നഷ്ടത്തിലുമാണ്. 55 ഓഹരികൾക്ക് മാറ്റമില്ല. വിപണിയിലെ സമ്മിശ്ര പ്രതികരണമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. സെക്ടറിൽ സൂചികകളിൽ സമ്മിശ്ര പ്രകടനമാണ്.