ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം
സെൻസെക്സ് 462 പോയിന്റ് നേട്ടത്തിൽ 50,903 ലും നിഫ്റ്റി 139 പോയിന്റ് ഉയർന്ന് 15, 095 ലുമാണ് വ്യാപാരം ആരംഭിച്ചത്.
മുംബൈ: കഴിഞ്ഞ ദിവസം നഷ്ടത്തിലായിരുന്ന ഓഹരി വിപണി ഇന്ന് നേട്ടത്തോടെയായിരുന്നു തുടക്കമിട്ടത്. സെൻസെക്സ് (Sensex) 462 പോയിന്റ് നേട്ടത്തിൽ 50,903 ലും നിഫ്റ്റി 139 പോയിന്റ് ഉയർന്ന് 15, 095 ലുമാണ് വ്യാപാരം ആരംഭിച്ചത്.
BSE യിലെ 249 ഓഹരികൾ നഷ്ടത്തിലും 1100 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലുമാണ്. 52 ഓഹരികൾ മാറ്റമില്ലാതെ തുടരുന്നു. ആഗോള വിപണികളിലെ നേട്ടമാണ് ഇന്നത്തെ നേട്ടത്തിന് പിന്നിൽ.
Also Read: Kolkata Fire: മരണം 9 കവിഞ്ഞു; നഷ്ടപരിഹാരം പ്രഖ്യാപിച്ച് PM Modi
എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക്, അൾട്രടെക് സിമന്റ്സ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ബജാജ് ഫിൻസർവ്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.
പവർഗ്രിഡ്, ബജാജ് ഓട്ടോ, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. ബിപിസിഎൽ നാലു ശതമാനം ഓഹരികൾ വിൽക്കുന്നുവെന്നുള്ള വാർത്തയെ തുടർന്ന് ഈ ഓഹരിയുടെ വിലയിൽ ആറുശതമാനത്തോളം നഷ്ടമുണ്ടായിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...