Kolkata Fire: മരണം 9 കവിഞ്ഞു; നഷ്ടപരിഹാരം പ്രഖ്യാപിച്ച് PM Modi

ഇന്നലെ രാത്രിയാണ് ബഹുനില കെട്ടിടത്തിന്റെ 13-ാം നിലയിൽ തീപിടുത്തമുണ്ടായത്.   

Written by - Zee Malayalam News Desk | Last Updated : Mar 9, 2021, 09:55 AM IST
  • കൊൽക്കത്ത തീപിടുത്തത്തിൽ മരണം 9 കവിഞ്ഞു.
  • മരിച്ചവരിൽ 5 പേരുടെ മൃതദേഹം 12 മത്തെ നിലയിലെ ലഫ്റ്റിനുള്ളിലാണ് കാണപ്പെട്ടത്
  • പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി
Kolkata Fire: മരണം 9 കവിഞ്ഞു; നഷ്ടപരിഹാരം പ്രഖ്യാപിച്ച് PM Modi

കൊൽക്കത്ത: പശ്ചിമ ബംഗാളിന്റെ (West Bengal) തലസ്ഥാനമായ കൊൽക്കത്തയിലെ (Kolkata) സ്ട്രാന്റ് റോഡിലെ ഓഫീസ് കെട്ടിടത്തിൽ വൻ തീപിടുത്തം.  ഇന്നലെ രാത്രിയാണ് ബഹുനില കെട്ടിടത്തിന്റെ 13-ാം നിലയിൽ തീപിടുത്തമുണ്ടായത് (Fire). 

തീപിടുത്തത്തിൽ (Kolkata Fire) ഇതുവരെ 9 പേർ മരിച്ചുവെന്നാണ് റിപ്പോർട്ട്. ആദ്യം റിപ്പോർട്ട് ചെയ്ത മരണം 7 ആയിരുന്നു.  ഈ ഓഫീസ് ഈസ്റ്റേൺ റെയിൽവേയും സൗത്ത് ഈസ്റ്റേൺ റെയിൽവേയും സംയുക്തമായി ഉപയോഗിക്കുന്ന  കെട്ടിടമാണ്.  

Also Read: Walayar Case: പെൺകുട്ടികളുടെ അമ്മ നയിക്കുന്ന നീതി യാത്രയ്ക്ക് ഇന്ന് തുടക്കം  

മരിച്ചവരിൽ 5 പേരുടെ മൃതദേഹം 12 മത്തെ നിലയിലെ ലഫ്റ്റിനുള്ളിലാണ് കാണപ്പെട്ടത് എന്നാണ് റിപ്പോർട്ട്. അഗ്നിരക്ഷാസേനയുടെ 25 ഓളം ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.  

 

 

കൊൽക്കത്ത സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi) അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) PMNRF ൽ നിന്ന് രണ്ട് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപയും അനുവദിച്ചു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും (Mamata Banerjee) സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്.  

 

 

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രാത്രിതന്നെ  സ്ഥലത്തെത്തി. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സംഭവത്തിൽ റെയിൽവെക്കെതിരെ മമത രൂക്ഷമായി വിമർശിച്ചു.   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

 

Trending News