ന്യൂഡല്‍ഹി:ന്യൂഡൽഹി: ദലിതനായത് കൊണ്ടാണ് തന്നെ വേട്ടയാടുന്നതെന്ന് ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട മുൻ ശിശുക്ഷേമ-സാമൂഹികനീതി മന്ത്രി സന്ദീപ് കുമാർ. അശ്ലീല വിഡിയോയിലുള്ളത് താനല്ലെന്നും വിവാദ ദൃശ്യങ്ങൾ അന്വേഷണത്തിന് വിധേയമാക്കണമെന്നും സന്ദീപ് കുമാർ ആവശ്യപ്പെട്ടു. ഡോ. അബേദ്കർ പ്രതിമ സ്ഥാപിച്ചതോടെയാണ് എതിരാളികൾ തന്നെ ലക്ഷ്യമിട്ട് തുടങ്ങി‍യതെന്നും സന്ദീപ് കുമാർ ആരോപിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് കെജ്‌രിവാളിന് സന്ദീപ്കുമാറിന്‍റെ ദൃശ്യങ്ങളടങ്ങിയ സിഡി ഓഫീസില്‍ ലഭിച്ചത്. അരമണിക്കൂറിനുള്ളില്‍ സന്ദീപ് കുമാറിനെ പുറത്താക്കിയതായി കെജ്‌രിവാള്‍ ട്വീറ്റ് ചെയ്യുകയായിരുന്നു. 


സംഭവത്തിന്‍റെ സിഡി ലഭിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ഇദ്ദേഹത്തിനെതിരെ നടപടിയെടുത്തത്. സന്ദീപ് കുമാറിനെതിരെ വ്യക്താമായ തെളിവ് ലഭിച്ചിട്ടുണ്ടെന്നും പാര്‍ട്ടിക്ക് പൊതുസമൂഹത്തിലുള്ള മാന്യതയെ ഒരിക്കലും വിട്ട് വീഴ്ച ചെയ്യില്ലെന്നും കെജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചു. ഡല്‍ഹി 


ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നല്ല തന്റെ മകനായാല്‍ പോലും കളങ്കിതരെ വെച്ചുപൊറുപ്പിക്കില്ലെന്ന് അന്ന് കെജ്രിവാള്‍ പറയുകയും ചെയ്തിരുന്നു.ഒന്നര വര്‍ഷത്തിനിടെ ആം ആദ്മി  മന്ത്രിസഭയില്‍നിന്ന് പുറത്താക്കപ്പെടുന്ന മൂന്നാമത്തെ മന്ത്രിയാണ് സന്ദീപ്കുമാര്‍. നിയമമന്ത്രിയായിരുന്ന ജിതേന്ദ്ര സിങ്, ഭക്ഷ്യമന്ത്രിയായിരുന്ന അഹ്മദ് ഖാന്‍ എന്നിവരാണ് മുമ്പ് പുറത്താക്കപ്പെട്ടത്.


കെജ്‌രിവാള്‍ മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയാണ് 34 കാരനായ സന്ദീപ്കുമാര്‍. സന്ദീപ് രണ്ടു സ്ത്രീകള്‍ക്കൊപ്പമുള്ള ദൃശ്യങ്ങളാണ് 9 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഉള്ളത്. ഇതില്‍ 11 ഫോട്ടോഗ്രാഫുകളുമുണ്ട്.