World Government Summit: 2024ലെ ലോക സര്‍ക്കാര്‍ ഉച്ചകോടിയ്ക്ക് ദുബായ് ആതിഥേയത്വം വഹിക്കുകയാണ്. ഇന്ത്യയും ഖത്തറും തുര്‍ക്കിയും ഈ ഉച്ചകോടിയില്‍ വിശിഷ്ടാതിഥി രാജ്യങ്ങളാണ്.  ഫെബ്രുവരി 12 മുതല്‍ 14 വരെയാണ് ഉച്ചകോടി.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: BJP Candidate List: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥി പട്ടികയില്‍ ഇടം നേടി അശോക്‌ ചവാനടക്കം പ്രമുഖര്‍!!


‘ഭാവിയിലെ സര്‍ക്കാരുകളെ രൂപപ്പെടുത്തുക’എന്നതാണ് ഇത്തവണത്തെ ഉച്ചകോടിയുടെ പ്രമേയം. 25ല്‍ പരം രാജ്യതലവന്മാര്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കും. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍ താനി, തുര്‍ക്കി പ്രസിഡന്‍റ്  സബ് ത്വയ്യിബ് എര്‍ദോഗന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള മൂന്ന് അതിഥി രാജ്യങ്ങളില്‍ നിന്ന് ഉന്നതതല പ്രതിനിധി സംഘവും ഉച്ചകോടിയില്‍ പങ്കെടുക്കും. 


അതേസമയം, ലോക സര്‍ക്കാര്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന് ക്ഷണം ലഭിച്ചു. ഇന്ത്യൻ നേതൃത്വത്തിന്‍റെയും കഴിവിന്‍റെയും ശ്രദ്ധേയമായ പ്രകടനത്തിൽ ലോക സര്‍ക്കാര്‍ ഉച്ചകോടിയെ അഭിസംബോധന ചെയ്യാൻ ക്ഷണം ലഭിച്ചത് രണ്ട് ഇന്ത്യക്കാർക്ക് മാത്രമാണ്. ചടങ്ങില്‍  വിശിഷ്ടാതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമ്പോള്‍  'കാലാതീതമായ വിജയത്തെക്കുറിച്ച്' ഷാരൂഖ് ഖാന്‍ സംസാരിക്കുന്നു....!! 


 
'കിംഗ് ഖാൻ' എന്നറിയപ്പെടുന്ന ബോളിവുഡ് താരം ഷാരൂഖ് ഖാൻ, ഇന്ത്യയിലെ ഏറ്റവും പ്രമുഖ സാംസ്‌കാരിക ഐക്കണിൽ ഒരാളായി എന്നും അറിയപ്പെടുന്നു. "കാലാതീതമായ വിജയം: ഷാരൂഖ് ഖാനുമായുള്ള ഒരു സംഭാഷണം" എന്ന ശീർഷകത്തിൽ ഏറെ  ഉൾക്കാഴ്ചയുള്ള ഒരു സംഭാഷണ സെഷനിൽ World Government Summit വേദിയില്‍ ഷാരൂഖ്‌ ഖാന്‍ എത്തി.  


ലോക സര്‍ക്കാര്‍ ഉച്ചകോടിയിലേക്ക് ക്ഷണിക്കപ്പെട്ട ഒരേയൊരു ഇന്ത്യൻ നടൻ ഷാരൂഖ് ഖാന്‍ മാത്രമാണ്. ആഗോളതലത്തിൽ സര്‍ക്കാരുകളുടെ ഭാവി രൂപപ്പെടുത്തുന്നതിനായി സമർപ്പിച്ചിരിക്കുന്ന അഭിമാനകരമായ സമ്മേളനത്തിൽ ഇത് ആദ്യമായാണ് ഷാരൂഖ്‌ ഖാന്‍ പങ്കെടുക്കുന്നത്. 


ആരാധകരെ തന്നിലേയ്ക്ക് ആകര്‍ഷിക്കാനുള്ള ആ കാന്തിക സ്‌ക്രീൻ സാന്നിധ്യത്തിനും സമാനതകളില്ലാത്ത വിവേകത്തിനും പേരുകേട്ട ഷാരൂഖ്‌ ഖാന്‍ ഇന്ത്യൻ സിനിമയിൽ ഏകദേശം മൂന്ന് പതിറ്റാണ്ടോളം നീണ്ടുനിൽക്കുന്ന പാരമ്പര്യം ആഗോള വേദിയിലെ ഇന്ത്യൻ മികവിന്‍റെ ഉചിതമായ പ്രതിനിധിയാക്കി അദ്ദേഹത്തെ മാറ്റി.


സമ്മേളനത്തില്‍ 'The Making Of A Star: A Conversation With Shah Rukh Khan', എന്നപേരില്‍ നടന്ന സംഭാഷണത്തില്‍ പ്രശസ്തിയും വിജയവും സമ്മാനിച്ച തന്‍റെ സിനിമാ ജീവിതത്തെക്കുറിച്ചും അനുഭവത്തെക്കുറിച്ചും വളരെ സരളമായ ഭാഷയില്‍ ഇത്തിരി നര്‍മ്മം കലര്‍ത്തി അനുഭവങ്ങള്‍ അദ്ദേഹം പങ്കുവച്ചു.  


സ്ഥിരോത്സാഹം, സർഗ്ഗാത്മകത, സ്ഥായിയായ വിജയത്തിലേക്കുള്ള പാത എന്നിവയെക്കുറിച്ചുള്ള വിലപ്പെട്ട പാഠങ്ങൾ പങ്കുവച്ച ഷാരൂഖ് ഖാൻ സംഭാഷണത്തില്‍ തന്‍റെ വ്യക്തിപരമായ ഉൾക്കാഴ്ചകളും അനുഭവങ്ങളും പങ്കിട്ടു. ജീവിതത്തില്‍ താന്‍ പിന്തുടര്‍ന്ന, ശ്രദ്ധേയമായ കരിയർ രൂപപ്പെടുത്തിയ തത്വങ്ങൾ, സ്വന്തം ജീവിത യാത്രയ്ക്ക് പ്രചോദനം നല്‍കിയ ആദര്‍ശങ്ങള്‍, അദ്ദേഹം സംഭാഷണത്തില്‍ പങ്കുവച്ചു. അദ്ദേഹവുമായുള്ള സംഭാഷണം പ്രേക്ഷകര്‍ ഏറെ ആസ്വദിച്ചു എന്നത് വ്യക്തമാണ്‌....  


വീഡിയോ കാണാം... 



ലോക സര്‍ക്കാര്‍ ഉച്ചകോടി ഭരണത്തിലെ മികച്ച ആശയങ്ങള്‍ പങ്കിടുന്നതിനും ആഗോള തലത്തില്‍  സഹകരണം വളർത്തുന്നതിനും ആഗോള വെല്ലുവിളികൾക്കുള്ള നൂതനമായ പരിഹാരങ്ങൾ വിഭാവനം ചെയ്യുന്നതിനുമുള്ള ഒരു സുപ്രധാന വേദിയായി ഉയർന്നു. ഈ വർഷത്തെ WGS ഉച്ചകോടിയിൽ ഇന്ത്യ വിശിഷ്ടാതിഥിയായി പങ്കെടുക്കുമ്പോൾ, ഭരണം, വികസനം, പുരോഗതി എന്നിവയെക്കുറിച്ചുള്ള  രാജ്യത്തിന്‍റെ സുപ്രധാന സംഭാവനകളെ അത് എടുത്തുകാണിക്കുന്നു.



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.