BJP Candidate List: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥി പട്ടികയില്‍ ഇടം നേടി അശോക്‌ ചവാനടക്കം പ്രമുഖര്‍!!

BJP Candidate List for Rajya Sabha:  ബിജെപി പുറത്തിറക്കിയ സ്ഥാനാര്‍ഥി പട്ടികയില്‍ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ, അശോക് ചവാന്‍ തുടങ്ങിയവര്‍ ഇടം നേടിയിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Feb 14, 2024, 03:17 PM IST
  • കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന അശോക് ചവാനെ മഹാരാഷ്ട്രയിൽ നിന്നുള്ള സ്ഥാനാർത്ഥിയാക്കി.
BJP Candidate List: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥി പട്ടികയില്‍ ഇടം നേടി അശോക്‌ ചവാനടക്കം പ്രമുഖര്‍!!

BJP Candidate List for Rajya Sabha: ഭാരതീയ ജനതാ പാർട്ടി (ബിജെപി) രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള 7 സ്ഥാനാർത്ഥികളുടെ പുതിയ പട്ടിക ഇന്ന് പുറത്തിറക്കി. ഈ പട്ടികയില്‍  കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ ചേര്‍ന്ന മുന്‍ കോണ്‍ഗ്രസ്‌ നേതാവ് അശോക്‌ ചവാനും ഇടം നേടിയിട്ടുണ്ട്..!! 

ബിജെപി പുറത്തിറക്കിയ സ്ഥാനാര്‍ഥി പട്ടികയില്‍ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ, അശോക് ചവാന്‍ തുടങ്ങിയവര്‍ ഇടം നേടിയിട്ടുണ്ട്. ബിജെപി ഇതിനോടകം 7 സ്ഥാനാർത്ഥികളുടെ പട്ടികയാണ്  പുറത്തിറക്കിയിരിയ്ക്കുന്നത്.  

Also Read: Valentine's Day 2024 Horoscope: ഏത് രാശിയാണ് നിങ്ങളുടെ ഏറ്റവും മികച്ച പൊരുത്തം? അറിയാം 

രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പുതിയ പട്ടികയിൽ ഗുജറാത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയായി പാർട്ടി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദയുടെ പേരുമുണ്ട്. ഇതിന് പുറമെ ഗോവിന്ദ്ഭായ് ധോലാക്കിയ, മായങ്ക് ഭായ് നായക്, ജശ്വന്ത്സിംഗ് സലാം സിംഗ് പാർമർ എന്നിവരെയാണ് ബിജെപി ഗുജറാത്തിൽ നിന്ന് മത്സരിപ്പിക്കുന്നത്. 

Also Read: AAP Vs Congress: ഡല്‍ഹിയില്‍ 6:1 ഫോര്‍മുലയുമായി ആം ആദ്മി പാര്‍ട്ടി, സ്ഥാനാർത്ഥി പട്ടിക ഉടൻ പ്രഖ്യാപിക്കും

അടുത്തിടെ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന അശോക് ചവാനെ മഹാരാഷ്ട്രയിൽ നിന്നുള്ള സ്ഥാനാർത്ഥിയാക്കി. ഇതിന് പുറമെ മഹാരാഷ്ട്രയിൽ നിന്ന് മേധാ കുൽക്കർണി, ഡോ.അജിത് ഗോപ്‌ചാഡെ എന്നിവരെയും ബിജെപി സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചിട്ടുണ്ട്.  

ബിജെപി 4 സ്ഥാനാര്‍ഥികളെയാണ് മധ്യപ്രദേശിൽ നിന്ന് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. എൽ മുരുകൻ, മായ നരോലിയ, ബൻസിലാൽ ഗുർജാർ, ഉമേഷ് നാഥ് മഹാരാജ് എന്നിവരെയാണ് മധ്യ പ്രദേശില്‍ നിന്നുള്ള സ്ഥാനാര്‍ഥികള്‍. ഇവരില്‍ പലരും ദേശീയ രാഷ്ട്രീയത്തിൽ അറിയപ്പെടാത്തവരാണെങ്കിലും, ബിജെപി അവരെ തിരഞ്ഞെടുത്തത് വളരെ ആലോചിച്ചാണ്. ഇവര്‍ എല്ലാവരുംതന്നെ സംസ്ഥാനതലത്തില്‍ പാര്‍ട്ടിയുടെ പോഷക സംഘടനകളില്‍ സുപ്രധാന സ്ഥാനം വഹിക്കുന്നവരാണ്. 
 
ഇവരെക്കൂടാതെ, ഒഡീഷയിൽ നിന്നുള്ള അശ്വിനി വൈഷ്ണവിന് പാർട്ടി അവസരം നൽകിയിട്ടുണ്ട്. റെയിൽവേ മന്ത്രിയായ ഇദ്ദേഹം പ്രധാനമന്ത്രി മോദിയുടെ ടീമിലെ ഏറ്റവും കഴിവുള്ള മന്ത്രിമാരിൽ ഒരാളായാണ് അറിയപ്പെടുന്നത്. ഒഡീഷ കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന വൈഷ്ണവ് അടൽ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് പിഎംഒയിൽ ഡെപ്യൂട്ടി സെക്രട്ടറിയായിരുന്നു.

രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ നാമനിർദ്ദേശം ചെയ്യുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 15 ന് അവസാനിക്കും, ഫെബ്രുവരി 27 ന് വോട്ടെടുപ്പ് നടക്കും, വോട്ടെടുപ്പിന് ശേഷം അതേ ദിവസം തന്നെ തിരഞ്ഞെടുപ്പ് ഫലവും  പ്രഖ്യാപിക്കും.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News