പൂനെ: കോറോണ വൈറസ് രാജ്യമെമ്പാടും വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ മാസ്ക് ധരിക്കുന്നത് ഇപ്പോൾ നിർബന്ധമാക്കിയിരിക്കുകയാണ്.  ഇതിന് പിന്നാലെ വിവിധ തരത്തിലുള്ള മാസ്കുകളാണ് വിപണിയിൽ ലഭ്യമാകുന്നത്.  കുഞ്ഞുങ്ങളെ കുപ്പിയിലാക്കാൻ കാർട്ടൂൺ സ്പെഷ്യൽ മാസ്കു ഇപ്പോൾ ഡൽഹിയിലെ വിപണിയിൽ ലഭ്യമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ ഇപ്പോഴിതാ  വ്യത്യസ്തമായ  ഒരു മാസ്ക് ആണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്.  2.89 ലക്ഷം മുടക്കി സ്വർണ്ണം കൊണ്ട് ഉണ്ടാക്കിയ മാസ്ക് ആണിത്.  പൂനെ സ്വദേശിയായ ശങ്കർ കുരഡേ എന്നയാളാണ് ഈ സ്വർണ്ണ മാസ്ക് ഉണ്ടാക്കിയത്. 


Also read: കുട്ടികൾക്കായി കാർട്ടൂൺ ക്യാരക്ടർ മാസ്കുകൾ വിപണിയിൽ 


ഈ മാസ്ക് വളരെ കനം കുറഞ്ഞ രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിൽ ശ്വസിക്കാനായി ചെറിയ ദ്വാരങ്ങളും ഇട്ടിട്ടുണ്ട്. ഈ വാര്‍ത്ത പുറത്തുവിട്ടത് പ്രമുഖ വാർത്താ ഏജന്‍സിയായ എഎന്‍ഐ ആണ്. വാർത്തയിൽ സ്വര്‍ണമാസ്‌ക് ധരിച്ച് നിര്‍ക്കുന്ന ശങ്കറിന്റെ ചിത്രങ്ങളും പുറത്തുവിട്ടത്.


 



 


ഈ മാസ്‌ക് വെച്ചത് കൊണ്ട് കോറോണയെ തടയാനാകുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് ശങ്കര്‍ പറഞ്ഞതായും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വളരെ ചുരുങ്ങിയ സമയം കൊണ്ട് ട്വിറ്റര്‍ ഉള്‍പ്പടെയുള്ള സമൂഹമാധ്യമങ്ങളില്‍ സ്വര്‍ണമാസ്‌ക് ചര്‍ച്ചയായിരിക്കുകയാണ്.